പത്തനംതിട്ട: സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി അടൂരിലെ ഇളമണ്ണൂര്‍, കൊടുമണ്‍ എസ്റ്റേറ്റ് ഓഫീസിന് സമീപം പ്രത്യേകം തയാറാക്കിയ സര്‍ക്യൂട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12-ാമത് സംസ്ഥാന ച്യാമ്പ്യന്‍ഷിപ്പാണിത്. ജില്ലയില്‍ ആദ്യമായാണ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 300ല്‍ അധികം താരങ്ങള്‍ പങ്കെടുക്കും. സീനിയര്‍ പുരുഷ – വനിത, ജൂനിയര്‍ – സബ് ജൂനിയര്‍ മത്സരങ്ങളും നടക്കും.
കഴിഞ്ഞ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളായ വി. രജനി, മഹിത മോഹന്‍, എച്ച്.എസ്. പ്രിന്‍സ്, എം.ടി. ബാസപ്പ, ലിഡിയ മോള്‍ എം. സണ്ണി, എസ്. ബിസ്മി തുടങ്ങി ദേശീയ – അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. അടുത്ത മാസം 31 മുതല്‍ പൂനയില്‍ നടക്കുന്ന ദേശീയ മൗണ്ടന്‍ സൈക്ലിങ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നു തെരഞ്ഞെടുക്കും.
ഇന്ന് രാവിലെ 9.30ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 20ന് ഉച്ചയ്‌ക്ക് സമാപന സമ്മേളനത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കുമെന്നു സംസ്ഥാന സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി എസ്.എസ.് സുധീഷ് കുമാര്‍, ഭാരവാഹികളായ ജയപ്രസാദ്, ഷിന്റു ദാസ് എന്നിവര്‍ അറിയിച്ചു.
















