തബ്രിസ്: ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. ഗ്രൂപ്പ് ഇയില്‍ കരുത്തരായ ഇറാനോട് എതിരില്ലാത്ത മൂന്നു ഗോളിന് കീഴടങ്ങി ഇന്ത്യ. ആദ്യ കളിയില്‍ ബഹറിനെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തുരത്തിയ മികവ് ഇറാനെതിരേ പുറത്തെടുക്കാനായില്ല നീലപ്പടയ്‌ക്ക്.
ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ രണ്ട് ഗോള്‍ വഴങ്ങി. 17ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ മുഹമ്മദ് ഷരീഫിയാണ് ആദ്യം ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്കു പിരിയാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ അമീര്‍ ഖൊദമോരാദി ലീഡുയര്‍ത്തി. ഇടവേളയ്‌ക്കു ശേഷം 56ാം മിനിറ്റില്‍ മുഹമ്മദ് ഗദേരി പട്ടിക പൂര്‍ത്തിയാക്കി. നാളെ ലെബനനെതിരെ ഇന്ത്യയുടെ അവസാന മത്സരം.
രണ്ടു മത്സരവും ജയിച്ച ഇറാന്‍ ഗ്രൂപ്പില്‍ മുന്നില്‍. ഇന്ത്യയ്‌ക്കും ബഹറിനും മൂന്നു പോയിന്റ് വീതമെങ്കിലും ഗോള്‍ശരാശരി ഇന്ത്യയെ രണ്ടാമതെത്തിച്ചു. അവസാന മത്സരത്തില്‍ ലെബനനെ മികച്ച മാര്‍ജിനില്‍ തുരത്തിയാല്‍ അടുത്ത റൗണ്ടിലേക്ക് ഇന്ത്യയ്‌ക്ക് പ്രവേശനം ഉറപ്പ്. ബഹറിന് കരുത്തരായ ഇറാനോട് അവസാന മത്സരമെന്നതും ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.
















