Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സയെ കെട്ടി; ഗണ്ണേഴ്‌സിനെ കെട്ടുകെട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 08:59 pm IST
inSports

റോം: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കള്‍ ബാഴ്‌സലോണയ്‌ക്ക് നിരാശ നിറഞ്ഞ തുടക്കം. ഇറ്റാലിയന്‍ കരുത്തര്‍ റോമയോട് സമനിലയില്‍ കുരുങ്ങി ബാഴ്‌സ (1-1). ബാഴ്‌സ തളയ്‌ക്കപ്പെട്ട ദിനത്തില്‍ ഇംഗ്ലീഷ് വമ്പന്‍ ആഴ്‌സനല്‍ പരാജയത്തിന്റെ കയ്‌പ്പുനീര്‍ കുടിച്ചു. ഡൈനാമോ സാഗ്രെബിനോട് 2-1ന് തോറ്റു പീരങ്കിപ്പട. സ്പാനിഷ് പ്രതിനിധികളിലൊരാളായ വലന്‍സിയക്കും തിരിച്ചടി നേരിട്ടു. സെനിത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനോട് 3-2നാണ് വലന്‍സി സുല്ലിട്ടത്.

എന്നാല്‍, മുന്‍ ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിച്ച് മികച്ച ജയത്തോടെ ആരംഭം കുറിച്ചു. ഒളിംപ്യക്കോസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബയേണ്‍ മറികടന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തിരിച്ചടി മറന്ന ചെല്‍സിയും ഉശിരന്‍ ജയത്തോടെ അരങ്ങേറി. മക്കാബി ടെല്‍ അവീവിനെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തുരത്തി നീലപ്പട.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നൂറാം ചാമ്പ്യന്‍സ് ലീഗ് മത്സരം മിന്നും ജയത്തോടെ സ്വന്തമാക്കാമെന്ന ബാഴ്‌സലോണയുടെ പ്രതീക്ഷ തകര്‍ത്തത് അലെസാന്ദ്രോ ഫ്‌ളോറെന്‍സിയെന്ന ഇറ്റാലിയന്‍ മധ്യനിരക്കാരന്‍. റോമയുടെ മൈതാനത്ത് 21-ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ മുന്നിലെത്തിയ ബാഴ്‌സയെ ശരിക്കും ഞെട്ടിച്ചു ഫ്‌ളോറെന്‍സി.

31-ാം അത്ഭുത ഗോളിലൂടെ താരം റോമയെ ഒപ്പമെത്തിച്ചു.. പ്രത്യാക്രമണത്തില്‍നിന്നു ലഭിച്ച പന്തുമായി വലതു പാര്‍ശ്വത്തിലൂടെ മുന്നേറിയ ഫ്‌ളോറെന്‍സി ബാഴ്‌സ പകുതിയിലേക്കു കയറിയ ഉടന്‍ പോസ്റ്റിലേക്ക് പന്ത് തൊടുത്തു. കറ്റാലന്‍ കാവല്‍ക്കാരന്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്‌റ്റെഗന്‍ പെനല്‍റ്റി ബോക്‌സിനു പുറത്തെന്നു മനസിലാക്കിയാണ് അമ്പത് വാര അകലെ നിന്ന് ഫ്‌ളോറെന്‍സി പോസ്റ്റ് ലക്ഷ്യം വച്ചത്. മാര്‍ക് തിരികെയെത്തും മുന്‍പ് പന്ത് പോസ്റ്റിന്റെ ഇടതു ബാറില്‍ തട്ടി വലയില്‍ സുരക്ഷിതം. ഈ ഗോളിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകാന്‍ ബാഴ്‌സയ്‌ക്കായില്ലെന്ന് കളിയുടെ രണ്ടാം പകുതി തെളിയിച്ചു. തീര്‍ത്തും നിറം മങ്ങിയ മെസിയുള്‍പ്പെടെയുള്ളവര്‍ ഒടുവില്‍ സമനിലയുമായി രക്ഷപെട്ടു.

ഗ്രൂപ്പിലെ ഇയിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ടീം ബെയര്‍ ലെവര്‍കൂസന്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ബെലാറസില്‍ നിന്നുള്ള ബെയ്റ്റിനെ തുരത്തി. തുര്‍ക്കി മധ്യനിരക്കാരന്‍ ഹകന്‍ കല്‍ഹനൊഗ്ലുവിന്റെ ഇരട്ട ഗോളുകളാണ് ലെവര്‍കൂസന് വന്‍ ജയം സമ്മാനിച്ചത്. അദ്മിര്‍ മെഹ്മദി (4-ാം മിനിറ്റ്), ജാവിയര്‍ ഹെര്‍ണാണ്ടസ് (58) എന്നിവരും ലക്ഷ്യം കണ്ടു. നെമാഞ്ച മിലുനോവിച്ച് (13) ബെയ്റ്റിന്റെ ആശ്വാസം.

ഗ്രൂപ്പ് ജിയില്‍  മക്കാവി ടെല്‍ അവീവിനെതിരെ ചെല്‍സിക്കുവേണ്ടി വില്യന്‍ (15-ാം മിനിറ്റ്), ഓസ്‌കര്‍ (45), ഡീഗോ കോസ്റ്റ (58), സെസ്‌ക് ഫാബ്രെഗസ് (78) എന്നിവരെല്ലാം മൂര്‍ച്ച കാട്ടി. ഡൈനാമോ കീവും പോര്‍ട്ടോയും സമനില പാലിച്ചു (2-2).

ഓക്‌സലൈഡ് ചേംബര്‍ലൈന്റെ സെല്‍ഫ് ഗോളും (24) ജൂനിയര്‍ ഫെര്‍ണാണ്ടസിന്റെ സ്‌ട്രൈക്കും ഗ്രൂപ്പ് എഫില്‍ ആഴ്‌സനലിനുമേല്‍ സാഗ്രെബിന് അട്ടിമറി ജയം സമ്മാനിച്ചു. തിയോ വാല്‍ക്കോട്ട് (79) ആഴ്‌സനലിന്റെ തോല്‍വിഭാരം കുറച്ചു.   ബയേണിനുവേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ (52, 90+)   ഒളിംപ്യാകോസിന്റെ വലയില്‍ രണ്ടു തവണ പന്തെത്തിച്ചു.  മരിയോ ഗോട്‌സെ (89) ഇതര സ്‌കോറര്‍.

വലെന്‍സിയയുടെ വീഴ്ച കണ്ട ഗ്രൂപ്പ് എച്ചില്‍ ലയോണും ഗെന്റും ഓരോ ഗോള്‍ വീതം പങ്കിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.