കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ മത്സരത്തിനിടെ ബോധരഹിതനായ ബോക്‌സിംഗ് താരം മരിച്ചു. മിസ്‌വാനേലേ കോമ്പോളോ എന്ന യുവ ബോക്‌സിംഗ് താരമാണ് മരിച്ചതെന്ന് ദക്ഷിണാഫ്രിക്കയിലെ കായിക മന്ത്രാലയം അറിയിച്ചു.
മത്സരത്തിലെ ആദ്യ റൗണ്ടില്‍ സിഫേനാതി ക്വാമ്പിയോട് മത്സരിച്ച് തോറ്റ കോമ്പാളോ റിങ്ങിലേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ ഫ്രെറി പട്ടണത്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോമയില്‍ ആവുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രിടോറിയയില്‍ നടന്ന മത്സരത്തിനിടെ ഫിന്‍ഡൈല്‍ എംവീലേസ് എന്ന വനിതാ ബോക്‌സര്‍ മരിച്ചിരുന്നു. രണ്ടാഴ്ചയോളം കോമയില്‍ കിടന്ന ശേഷമായിരുന്നു അന്ത്യം. കായിക മന്ത്രാലയം ഇപ്പോഴും ഈ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.
















