കുറിച്ചി: ഹൈന്ദവ ആഘോഷങ്ങളെയും ആത്മീയ ഗുരുക്ക•ാരെയും നിരന്തരം അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കപട മുഖം ഹൈന്ദവ സമൂഹം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രെട്ടറി ഇ .എസ് ബിജു അഭിപ്രായപ്പെട്ടു. ഹൈന്ദവ വിരുദ്ധ മാര്‍കിസ്റ്റ് ഭീകരതയ്‌ക്കെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു ദേവനെ വികലമായി ചിത്രീകരിച്ചതിനെതിരെ പ്രതിക്ഷേധ പ്രകടനം നടത്തിയ എസ്. എന്‍.ഡി പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സി.പി. എം ആക്രമണകാരികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് സി. മോനിച്ചന്‍ അധ്യക്ഷത വഹിച്ചു. സാബവ മഹാ സഭാ താലൂക് യൂണിയന്‍ പ്രസിഡന്റ് എം.എം സന്തോഷ്, എ.എസ് ഒമാനകുട്ടന്‍, ബി.ആര്‍ മഞ്ജീഷ്, പി.പി ബിജു, വി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
















