Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദേശീയ തൊഴിലാളി ചിന്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 09:04 pm IST
inVicharam

ഭരതത്തില്‍ അംഗസംഖ്യയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന (ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) വിശ്വകര്‍മജയന്തി ദേശീയ തൊഴിലാളി ദിനമായി സംഘടന ആരംഭിച്ച 1955 മുതല്‍ ആഘോഷിച്ചുവരികയാണ്. തൊഴിലിന്റെ ദേവനായ വിശ്വകര്‍മാവിന്റെ ജന്മദിനം വ്യത്യസ്ഥ ദിവസങ്ങളില്‍ ആഘോഷിച്ചുവരുന്നു. ഭാദ്രപദത്തിലെ വെളുത്തപഞ്ചമി, ഋഷി പഞ്ചമി, വിശ്വകര്‍മജയന്തിയായി ആഘോഷിച്ചുവരുന്നുണ്ട്.

മാഘത്തിലെ വെളുത്തപക്ഷ ത്രയോദശിയും ചിലയിടങ്ങളില്‍ വിശ്വകര്‍മജയന്തിയായി ആഘോഷിച്ചുവരുന്നു. ഉത്തരഭാരതത്തിലെ കാലഗണനാരീതിയനുസരിച്ച് മാറ്റമില്ലാതെ കന്നി സംക്രാന്തി വരുന്ന സെപ്തംബര്‍ 17 ന് നൂറ്റാണ്ടുകളായി പരമ്പരാഗത തൊഴിലാളികള്‍ വിശ്വകര്‍മജയന്തിയായി ആഘോഷിക്കുന്നു. കേരളത്തില്‍ പിന്തുടരുന്ന കാലഗണനാ സമ്പ്രദായപ്രകാരം സെപ്തംബര്‍ 17  മാറ്റമില്ലാതെ കന്നിമാസം ഒന്നാംതീയതിയായിവരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.  എല്ലാവര്‍ഷവും മാറ്റമില്ലാതെ ഭാരതീയ കാലഗണനാ സമ്പ്രദായപ്രകാരവും ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചും ഒരേ തീയതി വരുന്നതും നൂറ്റാണ്ടുകളായി  പരമ്പരാഗത തൊഴിലാളികള്‍ വിശ്വകര്‍മജയന്തിയായും തൊഴിലാളിദിനമായും ആചരിച്ചുവരുന്ന സെപ്തംബര്‍ 17 ദേശീയതൊഴിലാളി ദിനമായി ആഘോഷിക്കുവാന്‍ ബിഎംഎസ് തീരുമാനിക്കുകയാണ് ചെയ്തത്.

1955 ജൂലൈ 23-ാം തീയതി ലോകമാന്യ ബാലഗംഗാധരതിലകന്റെ ജന്മദിനത്തില്‍ ആരംഭം കുറിച്ചപ്പോള്‍ തന്നെ തൊഴിലാളികളുടെ മനസ്സില്‍ തീവ്രമായ ദേശഭക്തി വളര്‍ത്തേണ്ടതായിട്ടുണ്ട് എന്ന് ബിഎംഎസ് തിരിച്ചറിഞ്ഞിരുന്നു. കാരണം ആ കാലഘട്ടത്തില്‍ ഭാരത തൊഴിലാളി സംഘടനകളെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുകയും നയിക്കുകയും ചെയ്തിരുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമായിരുന്നു. ഭാരതത്തിലെ അദ്ധ്വാനിക്കുന്ന കരങ്ങളായ തൊഴിലാളി സമൂഹത്തിന് സമാജത്തിനും രാജ്യത്തിനുംവേണ്ടി പ്രയത്‌നിക്കുവാന്‍ പ്രേരണയാകേണ്ടത് ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തന്നെയായിരിക്കണം. ഭാരതത്തിന്റെ തനിമയില്‍ ഊന്നിനിന്നുകൊണ്ടും അതില്‍ അഭിമാനിച്ചുകൊണ്ടും തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ വിശ്വകര്‍മജയന്തി ദിനത്തില്‍ നടക്കുന്ന ദേശീയ തൊഴിലാളിദിന ആഘോഷം പ്രേരണയായിത്തീരും.

വേദങ്ങളിലും പുരാണങ്ങളിലും വിശ്വകര്‍മാവിനെക്കുറിച്ച് നിരവധി തവണ പരാമര്‍ശിക്കുന്നുണ്ട്. വേദകാലം മുതല്‍ പുരാണേതിഹാസ കാലഘട്ടത്തില്‍ കൂടി കടന്ന് ആധുനിക വര്‍ത്തമാന കാലഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും വിശ്വകര്‍മാവ് തൊഴിലാളി സമൂഹത്തിന് സചേതനമായ പ്രേരണാ സ്രോതസ്സായി നിലനില്‍ക്കുന്നു. ലോകത്തിലെ മഹത്തായതെല്ലാം സൃഷ്ടിച്ചത് വിശ്വകര്‍മാവാണ് എന്നുപറയുന്നു. ഭൂമിയും ജലവും ജീവജാലങ്ങളും സൃഷ്ടിച്ചത് വിശ്വകര്‍മാവാണ് എന്ന് ഋഗ്വേദത്തിലുണ്ട്.

മഹാവിഷ്ണുവിന് സുദര്‍ശനചക്രം, മഹാദേവന് ത്രിശൂലം, സുബ്രഹ്മണ്യന് വേല്‍, ഇന്ദ്രന് വിജയരഥം എല്ലാം സൃഷ്ടിച്ചത് വിശ്വകര്‍മാവാണ്. ദ്വാരകയും ഹസ്തിനപുരിയും ഇന്ദ്രപ്രസ്ഥവും ലങ്കയും വൃന്ദാവനവും എല്ലാം നിര്‍മിച്ചത് വിശ്വകര്‍മാവാണ്. ജനജീവിതം മുന്നോട്ടുനീങ്ങാന്‍ ആവശ്യമായ അസംഖ്യം ഉപകരണങ്ങള്‍ രൂപകല്പന ചെയ്തതും നിര്‍മിച്ചതും വിശ്വകര്‍മാവാണ് എന്നാണ് വിശ്വാസം. അഷ്ടവസുക്കളില്‍ എട്ടാമനായ പ്രഭാസന്റെയും ബൃഹസ്പതിയുടെ സഹോദരി വരസ്ത്രീയുടേയും പുത്രനാണ് വിശ്വകര്‍മാവ് എന്ന് പുരാണങ്ങള്‍ പറയുന്നു.

വിശ്വകര്‍മാവിന്റെ പുത്രന്‍ വൃത്രന്‍ സ്വന്തം ബലത്തില്‍ അഹങ്കരിച്ച് ജനവിരുദ്ധനായി തീര്‍ന്നപ്പോള്‍ അയാളെ നിഗ്രഹിക്കാന്‍ ദധീചി മഹര്‍ഷിയുടെ നട്ടെല്ലുകൊണ്ട് വജ്രായുധം നിര്‍മിച്ചുനല്‍കിയത് വിശ്വകര്‍മാവാണ് എന്ന് പുരാണങ്ങള്‍ പറയുന്നു. സ്വന്തം ജീവിതത്തിലും വലുത് സമാജമാണ് എന്ന് കണ്ട് ആത്മത്യാഗം ചെയ്ത ദധീചി മഹര്‍ഷിയും സ്വപുത്രനിലും വലുത് സമാജമാണെന്ന് കണ്ട വിശ്വകര്‍മാവും ഭാരതീയ പാരമ്പര്യത്തിന്റെ മഹിമയാര്‍ന്ന മാതൃകകളാണ്.

ഭാഗികമായി നടന്ന ഒരു ദേശീയപണിമുടക്കിലൂടെ താല്‍ക്കാലികമായെങ്കിലും ഐക്യംതകര്‍ന്ന തൊഴിലാളി സംഘടനാ രംഗമാണ് ഇന്ന് രാജ്യത്തുള്ളത്. പണിമുടക്ക് സമരത്തിന് നേതൃത്വം വഹിച്ച സംഘടനകള്‍ തൊഴിലാളി താല്‍പ്പര്യത്തേക്കാളും അവരുടെ രാഷ്‌ട്രീയതാല്‍പ്പര്യത്തിനാണ് മുന്‍തൂക്കം നല്‍കിയത്. പണിമുടക്ക് അവസാന ആയുധം മാത്രമാണെന്നും ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണെന്നും ബിഎംഎസ് മറ്റ് കേന്ദ്ര തൊഴിലാളി സംഘടനകളോട് വ്യക്തമാക്കിയിരുന്നു.

തൊഴിലാളി സംഘടനകളോട് ജൂലൈ 19 ന് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്യുകയും ജൂലൈ 20,21 തീയതികളില്‍ നടന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസില്‍ തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ആഗസ്റ്റ് 26, 27 തീയതികളില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുകയും ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ച ചില ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് എഴുതി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിച്ച സാഹചര്യത്തില്‍ സമരം നീട്ടിവയ്‌ക്കണമെന്ന ബിഎംഎസിന്റെ നിര്‍ദ്ദേശം രാഷ്‌ട്രീയകാരണങ്ങളാല്‍ ഇതര സംഘടനകള്‍ നിരാകരിക്കുകയും ചെയ്തു. പണിമുടക്കിനുവേണ്ടി നടത്തിയ ഒരു പണിമുടക്കായിത്തീര്‍ന്ന  ഫലത്തില്‍ സപ്തംബര്‍ 2 ലെ ദേശീയ പണിമുടക്ക്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകളെ വെല്ലുവിളിച്ചുകൊണ്ട് മൂന്നാറില്‍ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍  നടന്ന സമരം വേറിട്ട ഒരു സംഭവമായി. മൂന്നാറില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി തടിച്ചുകൊഴുത്ത സ്വന്തം നേതാക്കന്മാര്‍ക്കെതിരെ തൊഴിലാളികള്‍ നടത്തിയ മുന്നേറ്റമാണ് മൂന്നാറില്‍ നടന്നത്.

തൊഴിലാളിയുടെ പേരില്‍ വലുതായ ഒരുപാട് നേതാക്കന്മാരെ ആശങ്കാകുലരാക്കിയിട്ടുണ്ട് മൂന്നാര്‍ സമരം എന്നത് തീര്‍ച്ചയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ തികഞ്ഞ സുതാര്യതയോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം എന്ന താക്കീതും മൂന്നാര്‍ നല്‍കുന്നു.

അദ്ധ്വാനം ആരാധനയായി സ്വീകരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടിയും സമാജത്തിനുവേണ്ടിയും രാഷ്‌ട്രത്തിനുവേണ്ടിയും പ്രയത്‌നിക്കാന്‍ ഈ ദേശീയ തൊഴിലാളി ദിനാഘോഷം പ്രേരണയായിത്തീരട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.