രാമനാട്ടുകര: രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പത്ത് സ്‌നേഹമാണെന്ന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. രാമനാട്ടുകര നിവേദിത വിദ്യാപീഠത്തിലെ രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കുട്ടികള്‍ ജീവിക്കുന്നത് വിലക്കുകളുടെ ലോകത്താണ്.
ഈ വിലക്കുകള്‍ കുട്ടികളെ ആത്മവിശ്വാസമില്ലാത്തവരും ധൈര്യമില്ലാത്തവരുമാക്കി മാറ്റും. കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും വളരാനും സ്‌നേഹിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.എ അജിത് അദ്ധ്യക്ഷത വഹിച്ചു. എ.സി. അശോകന്‍, ശ്രീജ മനോജ് എന്നിവര്‍ സംസാരിച്ചു.
















