Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കയര്‍ വ്യവസായത്തെ നിലനിര്‍ത്തണം: വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 06:56 pm IST
in Business

ആലപ്പുഴ:കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കയര്‍വ്യവസായം. ആ കയര്‍വ്യവസായം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടാണ് പോകുന്നത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഉല്‍പാദനത്തിന്റെ 90% വും കേരളത്തിനായിരുന്നു എങ്കില്‍ ഇന്ന് അത് കേവലം 20% ആയി കുറഞ്ഞിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്വം വേണമെങ്കില്‍ നമുക്ക് ഓരോരുത്തരുടേയും മേല്‍ പരസ്പരം പഴിചാരാം. എങ്ങനെയൊക്കെ പരസ്പരം കുറ്റം പറഞ്ഞാലും എല്ലാവരും ഒരു കാര്യം സമ്മതിക്കും

ഈപോക്ക് പോയാല്‍ അധികനാള്‍ കയര്‍വ്യവസായത്തിന് പിടിച്ച്‌നില്‍ക്കാനാവില്ല. കയര്‍ മുതലാളിമാര്‍ക്ക് പരസ്പരം മത്സരിക്കുവാനും, തൊഴിലാളികള്‍ക്ക് കൂലിയ്‌ക്ക് വേണ്ടി സമരം ചെയ്യുവാനും സമരത്തിലൂടെ വളരുവാന്‍ തൊഴിലാളി യൂണിയനുകള്‍ക്ക് കഴിയണമെങ്കില്‍ ഈ വ്യവസായം ഇവിടെ നിലനില്‍ക്കേണ്ടതായിട്ടുണ്ട്.

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഈ വ്യവസായം ഏറെ നിലനില്‍ക്കുന്നതും അതുകൊണ്ട് തന്നെ യൂണിയന്‍ പ്രവര്‍ത്തനം ശക്തമായി നിലനില്‍ക്കുന്നതും ഇവിടെതന്നെയുമാണ്. ആലപ്പുഴയുടെ സമ്പത്ത്ഘടനയെ തന്നെ ഏറെ സ്വാധീനിക്കുന്നതായിരുന്നു ഇവിടുത്തെ കയര്‍വ്യവസായം. പതിനായിരക്കണക്കിന് തൊഴിലാളികള്‍ കയര്‍പിരി, കയര്‍ഉല്‍പന്ന, കയര്‍വിതരണ മേഖലകളിലായി തൊഴില്‍ ചെയ്തിരുന്നു എങ്കില്‍ ഇന്ന് അത് എത്രമാത്രം ശോഷിച്ചുപോയിരിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.

കയര്‍മേഖലയിലെ ഓരോ വിഭാഗത്തിലും പണിയെടുത്തിരുന്ന തൊഴിലാളികളുടെ കൂട്ടായ്‌മ അവരുടെ നിത്യജീവിതത്തിന്റെ അതിജീവനത്തിനുവേണ്ടി മാത്രമായിരുന്നില്ല, മറിച്ച് വിശ്രമവേളകള്‍ ഒരു നാടിന്റെ തന്നെ പരിവര്‍ത്തനത്തിന്റെ ചര്‍ച്ചാവേദികള്‍ കൂടിയായിരുന്നു. കേരളത്തിലെ വലിയ മാറ്റങ്ങള്‍ക്കുള്ള പഠനകളരികളും, പരിശീലന കേന്ദ്രങ്ങളുമായിരുന്നു. കയര്‍ ഫാക്ടറികള്‍ കേരളത്തിലെ രാഷ്‌ട്രീയ

പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം കൂടിയായിരുന്നു ഈ വ്യവസായം. അതിന്റെ നാശം രാഷ്‌ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണതയിലേയ്‌ക്കും വഴിവെച്ചു. ഇത് രാഷ്‌ട്രീയ നേതൃത്വം ഇരുത്തിചിന്തിക്കേണ്ടതാണ്.

വ്യവസായത്തോടും, തൊഴിലിനോടുമുള്ള ആത്മാര്‍ത്ഥതയും, വിദേശനാണ്യവരുമാനം ഈ രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള വലിയ സമ്പത്താണെന്ന തൊഴിലാളികളുടെ ഉയര്‍ന്ന ദേശസ്‌നേഹവുമായിരുന്നു. ചെറുകിടകയര്‍ ഉല്‍പന്നമേഖലയിലെ ഭാഗമായിരുന്ന പലരും വന്‍കിട വ്യവസായികളും, കയര്‍ഉല്‍പന്ന- ഉല്‍പാദന വിതരണക്കാരും കയറ്റുമതിക്കാരുമൊക്കെയായത് എന്നുള്ള സത്യവും ബന്ധപ്പെട്ടവര്‍ ഓരൊരുത്തരും ഇവിടെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.

അസംഘടിത മേഖലയില്‍പ്പെട്ട തൊഴിലാളികളുടെ സേവന വേതനവ്യവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടതായിട്ടുണ്ട്. ഈ വ്യവസായത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് അവരാണ്. നല്ല കായികാധ്വാനവും കരവിരുതും വേണ്ട തൊഴിലാളികളെ ഈ വ്യവസായത്തില്‍ തന്നെ ആകര്‍ഷിച്ച് നിര്‍ത്തേണ്ട സാഹചര്യവും നാം ചര്‍ച്ചചെയ്യണം. ഇത്തരം നിരവധി ഘടകങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുള്ള ആരോഗ്യകരമായ ഒരു ചര്‍ച്ചയും, പരസ്പര വിശ്വാസവും, ബഹുമാനവും പുലര്‍ത്തികൊണ്ട്, ആത്യന്തികമായി ഈവ്യവസായം ഇവിടെ തന്നെ നിലനിര്‍ത്തണം എന്നുള്ളതായിരിക്കണം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഓരൊരുത്തരുടേയും ലക്ഷ്യം.

ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും വ്യവസായികളില്‍ ഭൂരിഭാഗവും ഈഴവസമുദായത്തില്‍പ്പെട്ടവരാണ്. ആരോഗ്യകരമല്ലാത്ത തൊഴിലാളി-മുതലാളി ബന്ധവും ആശ്വാസമല്ലാത്ത വ്യാവസായികാന്തരീക്ഷവും എപ്പോഴും മാറി മാറി ആകുന്ന രാഷ്‌ട്രീയ സംസ്‌കാരവും ഒക്കെ ഈ വ്യവസായത്തെ തമിഴ്‌നാട്ടിലേയ്‌ക്കും, കേരളത്തിലെതന്നെ വ്യവസായികാന്തരീക്ഷമുള്ള മറ്റിടങ്ങളിലേയ്‌ക്കും കൊണ്ട് പോകുവാന്‍ പണം മുടക്കുന്നവര്‍ ശ്രമിക്കും. കയര്‍പിരി മേഖലയിലേയും, ഉല്‍പന്നമേഖലയിലേയും തൊഴിലാളികള്‍ മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ ഇല്ലാതാകുമ്പോള്‍ ഈ രംഗത്തുനിന്ന് പിന്മാറുവാന്‍ അവരും തയ്യാറാകും.

സ്വാഭാവികമായും അനുകൂലമായ വ്യവസായ അന്തരീക്ഷവും ഭിന്നമായ തൊഴില്‍ സംസ്‌ക്കാരവും, വികസനോന്‍മുഖമായ രാഷ്‌ട്രീയസംസ്‌ക്കാരവും ഉള്ള സ്ഥലങ്ങളിലേയ്‌ക്ക് ഈ വ്യവസായ പറിച്ച് നടീപ്പെടും. ആയതിനാല്‍ ഈ വ്യവസായത്തിലുള്ള വ്യവസായികളും, അസംഘടിതരും, സംഘടിതരുമായ തൊഴിലാളികളും, അവിദഗ്ദ/വിദഗ്ദ തൊഴിലാളികളും, തൊഴിലാളിയൂണിയനുകളും രാഷ്‌ട്രീയ നേതൃത്വവും ആരെയും കുറച്ച് കാണുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ പങ്കുണ്ട് ഈ വ്യവസായത്തെ നിലനിര്‍ത്താന്‍ അതുകൊണ്ട് ഇന്നത്തെ ചര്‍ച്ചയില്‍ എല്ലാവരും ഒറ്റക്കെട്ടായി ഈ വ്യവസായം ഇവിടെ നിലനില്‍ക്കണം എന്ന ഒറ്റചിന്തയോടെ പങ്കെടുക്കണം.

വാദിക്കാനും ജയിക്കാനുമാവരുത, വളരുവാനും, വളര്‍ത്താനുമാവണം ലക്ഷ്യം. ആരും തോല്‍ക്കാതെ എല്ലാവര്‍ക്കും ജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തീരുമാനം ഉണ്ടാവണം. മൂന്നാറിലെ തോട്ടംമേഖലയിലെ തൊഴില്‍ സമരം എല്ലാവര്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. “മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെതാന്‍”.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.