കറാച്ചി: കഴിഞ്ഞമാസം ബാങ്കോക്കിലെ ബ്രഹ്മക്ഷേത്രത്തിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു പാക്കിസ്ഥാന്‍കാരനുള്‍പ്പടെ മൂന്ന് പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പിടിയിലായിട്ട് കുറച്ച് ദിവസം ആയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് എ.ജി. ഖാലിദ് അബു ബക്കര്‍ അറിയിച്ചു. ആഗസ്റ്റ് 17ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
കേസില്‍ തായ്‌ലാന്‍ഡ് പോലീസിനെ തങ്ങള്‍ സഹായിക്കുകയായിരുന്നു. അറസ്റ്റിലായ മൂന്നു പേര്‍ക്കും അന്വേഷണവുമായി കൂടുതല്‍ സഹകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇവരെ തായ് പോലീസിന് കൈമാറിയിട്ടില്ലെന്നും ഖാലിദ് പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ നേരത്തെ തായ്‌ലാന്‍ഡ് പോലീസും അറസ്റ്റു ചെയ്തിരുന്നു. ഇന്റര്‍പോള്‍ വഴി ബംഗ്ലാദേശിന്റെ സഹായവും തേടിയിട്ടുണ്ട.്
















