Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പാര്‍ട്ടി പ്രവര്‍ത്തകരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് സിപിഎമ്മിന്റെ മനോനില തെറ്റിക്കുന്നു: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 11:03 am IST
inKozhikode

കുറ്റിയാടി: കേരള രാഷ്‌ട്രീയത്തില്‍ ബിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ദ്ധിച്ച ജനപിന്തുണ കണ്ട് സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെകട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. കാവിലുംപാറ കുണ്ടുതോട്ടില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചു വന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസം ആശയപരമായി മരിച്ചു പോയെന്നും അവശേഷിക്കുന്നത് ജഡം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോള്‍ ബിജെപിയും ഗുരുദേവനും വെള്ളാപ്പള്ളിയുമാണ്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തിയ ബദല്‍ ശോഭായാത്രയുടെ ജാള്യത മറയ്‌ക്കാനാണ് പിണറായിയും കോടിയേരിയും മതേതരവര്‍ഗ്ഗീയ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇക്കൂട്ടരാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ചത്. ഇഎംഎസ് ഉള്‍പ്പെടെ ഒരു കമ്മ്യൂണിസ്റ്റ് ആചാര്യനും ഗുരുദേവനെക്കുറിച്ച് പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്തിട്ടില്ല. ഇതുകൊണ്ടാണ് പൊതുവേദിയില്‍ പിണറായിക്ക് ശ്രീനാരായണ ഗ്രന്ഥം വായിക്കേണ്ട ഗതികേട് വന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വര്‍ഗ്ഗീയതയെക്കുറിച്ച് പ്രചാരണം നടത്തുന്ന സിപിഎം ഹിന്ദു ആഘോഷങ്ങളായ ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും നടത്തുമ്പോള്‍ ഓശാന പെരുന്നാളും നബിദിനത്തിലും പരിപാടി നടത്താന്‍ ധൈര്യമുണ്ടോ യെന്നും സുരേന്ദ്രന്‍ ചോദിച്ചു. ശ്രീകൃഷ്ണജയന്തി ആരു നടത്തിയാലും സ്വാഗതം ചെയ്യുന്നു.

എന്നാല്‍ രാമായണ മഹത്വവും ശ്രീകൃഷ്ണ മഹത്വവും അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണം. സിപിഎമ്മിന്റെ കൂടെ നിന്നാല്‍ എസ്എന്‍ഡിപി മതേതരത്വവും ബിജെപിയുടെ കൂടെ നിന്നാല്‍ വര്‍ഗ്ഗീയവാദികളെന്നും പറയുന്ന പിണറായിക്ക് മദനിയുടെ കൂടെ വേദി പങ്കിടാനും യാക്കൂബ് മേമനെ തൂക്കിക്കൊന്നപ്പോള്‍ മതേതരത്വം കല്‍പ്പിച്ച് കൊടുക്കുന്ന സിപിഎമ്മിന്റെ രാഷ്‌ട്രദ്രോഹനിലപാട് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അഡ്വ. രതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്ര ട്ടറി വി.വി.രാജന്‍ ജില്ലാ ജനറള്‍ സെക്രട്ടറി എം.പി.രാജന്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറള്‍ സെക്രട്ടറി ജയപ്രകാശ് കായണ്ണ, അഡ്വ.കെ. ദിലീപ്, പി.പി. മുരളി, എന്‍.പി.പത്മകുമാര്‍, വി.പി. അച്ചുതന്‍, കെ.സി. ബാലകൃഷ്ണന്‍, കെ.പി.ചാത്തു, കെ.കെ. അനൂപ്, സി.പി. ദിനേശന്‍, കെ.ടി. രവീന്ദ്രന്‍, അഭിലാഷ്, പ്രദീപന്‍ കണ്ടുതോട് തുടങ്ങിയവര്‍ സംബന്ധിച്ചു. പടിഞ്ഞാറത്ത് രാജന്‍ സ്വാഗതവും വലിയപറമ്പത്ത് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കാവിലുംപാറ കുണ്ടുതോട്ടില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചു വന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണ
പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെകട്ടറി കെ. സുരേന്ദ്രന്‍ സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.