Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വനിതാ ഫൈനലില്‍ റോബര്‍ട്ട വിന്‍സിയും-ഫഌവിയ പെന്നെറ്റയും ഏറ്റുമുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:31 pm IST
inSports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ക്ലാസ്സിക്ക് പോരാട്ടം. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദേ്യാക്കോവിച്ചും രണ്ടാം നനമ്പര്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും തമ്മിലാണ് ഫൈനല്‍ പോരാട്ടം. കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനലിലും ഫെഡറര്‍-ദ്യോക്കോവിച്ച് പോരാട്ടമായിരുന്നു. അന്ന് ഫെഡററെ കീഴടക്കി ദ്യോക്കോ ചാമ്പ്യനാവുകയും ചെയ്തു.

ഇന്നലെ നടന്ന സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെയാണ് ദ്യോക്കോ ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ടുനിന്ന സെമിയില്‍ 6-0, 6-1, 6-2 എന്ന സ്‌കോറിനായിരുന്നു ദേ്യാക്കോയുടെ വിജയം. ആറാം തവണ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കളിക്കുന്ന ദ്യോക്കോവിച്ച് കരിയറിലെ രണ്ടാം കിരീടമാണ് ഫ്‌ളെഷിങ് മെഡോയില്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലും എത്തിയ ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോറ്റിരുന്നു. വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയ സെര്‍ബിയന്‍ താരം യുഎസ് ഓപ്പണും നേടി വര്‍ഷം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

രണ്ടാം സെമിയല്‍ സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ നാട്ടുകാരനും അഞ്ചാം സീഡുമായ സ്റ്റാനിസ്ലാവ് വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് ഫൈനലിലേക്ക് കുതിച്ചത്. ഒരു മണിക്കൂറും 32 മിനിറ്റും നീണ്ട മത്സരത്തില്‍ 6-4, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. 2009ന് ശേഷം ഫെഡറര്‍ ആദ്യമായാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായി അഞ്ച് തവണ കിരീടം നേടിയ ഫെഡറര്‍ ഇത്തവണ ആറാം യുഎസ് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. ഒപ്പം 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഫെഡറര്‍ ഞായറാഴ്ച ജോക്കോവിച്ചിനെ നേരിടുന്നത്.

വനിതാ സിംഗിള്‍സ് ഫൈനലില്‍ ഓള്‍ ഇറ്റാലിയന്‍ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. 26-ാം സീഡ് ഫഌവിയ പെന്നെറ്റയും റോബര്‍ട്ട വിന്‍സിയുമാണ് ഇന്നത്തെ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്ന ഇറ്റാലിയന്‍ വനിതകള്‍.

ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് റോബര്‍ട്ട വിന്‍സി ഫൈനലിലെത്തിയത്. മറ്റൊരു സെമിയില്‍ രണ്ടാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് ഫ്‌ളാവിയ പെന്നെറ്റ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യമായാണ് ഇറ്റാലിയന്‍ താരങ്ങള്‍ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ലോക റാങ്കിങില്‍ 43-ാം സ്ഥാനക്കാരിയായ റോബര്‍ട്ട വിന്‍സിയോട് പരാജയപ്പെട്ടതോടെ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാമെന്ന അപൂര്‍വ്വ നേട്ടമാണ് നിലവിലെ ചാമ്പ്യന്‍കൂടിയായ സെറീനക്ക് നഷ്ടമായത്. ഒപ്പം ഏഴാം യുഎസ് ഓപ്പണ്‍ കിരീടവും.

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു റോബര്‍ട്ട വിന്‍സിയുടെ വിജയം. സ്‌കോര്‍: 6-2, 4-6, 4-6. ആദ്യ സെറ്റ് 6-2ന് സെറീന സ്വന്തമാക്കിയതോടെ അനായാസമായി വിജയം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളിലും ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന വിന്‍സിയുടെ കരുത്തുറ്റ സെര്‍വുകള്‍ക്കും റിട്ടേണുകള്‍ക്കും മുന്നില്‍ സെറീന മുട്ടുമടക്കി. ചരിത്രത്തിലാദ്യമായാണ് റോബര്‍ട്ട വിന്‍സി ഗ്രാന്‍ഡ് സ്ലാം ടെന്നീസിന്റെ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത്. ലോക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് റോബര്‍ട്ട വിന്‍സിയുടെ വിജയത്തെ കണക്കാക്കുന്നത്.

രണ്ടാം സീഡ് റുമാനിയന്‍ സുന്ദരി സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫഌവിയ പെന്നേറ്റ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് സ്ലാം ഫൈനലിന് യോഗ്യത നേടിയത്. തന്റെ 33-ാം വയസ്സിലാണ് ഫഌവിയയുടെ കന്നി ഗ്രാന്റഡ് സ്ലാം ഫൈനല്‍. ഇതോടെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോര്‍ഡും ഫഌവിയ സ്വന്തമാക്കി. 59 മിനിറ്റ് മാത്രം നീണ്ടുനിന്ന കളിയില്‍ 6-1, 6-3 എന്ന സ്‌കോറിനായിരുന്നു സിമോണക്കെതിരെ ഫ്‌ളാവിയയുടെ വിജയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.