പാലക്കാട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായികമേള കല്ലേക്കാട് ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയത്തില്‍ ആരംഭിച്ചു. ലോക മാസ്‌റ്റേഴ്‌സ് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേത്രി ഡോ. ഏലിയാമ്മ ഉദ്ഘാടനംചെയ്തു. ഭാരതീയ വിദ്യാനികേതന്‍ പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ കെ. ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രീയ കോശാദ്ധ്യക്ഷന്‍ സി.എച്ച്. ബാലകൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ ബി.എഡ് കോളേജ് പ്രിന്‍സിപ്പല്‍ പി.സി. രേണുക, പി. ബേബി (വ്യാസ വിദ്യാപീഠം മെമ്പര്‍),യു. ദിവാകരന്‍ (മാനേജര്‍, ബിവിഎന്‍ ബിഎഡ് കോളേജ്), യു.പി. ഹരിദാസ് (ബിവിഎന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ സംസാരിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി എ.ജി. രാധാകൃഷ്ണന്‍ സ്വാഗതവും, സംസ്ഥാന സ്‌പോര്‍ട്‌സ് സഹകോര്‍ഡിനേറ്റര്‍ കെ. ഹരിഹരന്‍ നന്ദിയും പറഞ്ഞു. കേരളത്തിലെ 300 ഓളം വിദ്യാലയങ്ങളില്‍ നിന്നായി 600 ഓളം കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന കായിക മേള ഇന്നു സമാപിക്കും.
















