ലീഡ്‌സ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് കങ്കാരുക്കളെ കശാപ്പ് ചെയ്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും രണ്ട് കളികള്‍ വീതം ജയിച്ചു. നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 92 പന്തുകളില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം 92 റണ്‍സ്‌നേടിയ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. മോര്‍ഗനാണ് മാന്‍ ഓഫ് ദി മാച്ച്. ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍ക്കസ് സ്‌റ്റോയിന്‍സ് അരങ്ങേറ്റം കുറിച്ചും.
















