Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കാദഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:08 pm IST
in Samskriti

ഹനുമാന്റെ പരുഷവും പരിഹാസം നിറഞ്ഞതുമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ രാവണന്‍ കോപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. രാവണന്‍ ഉറക്കെ ആക്രോശിച്ചു. ഈ ദുഷ്ടനെ കൊല്ലാന്‍ ആയുധപാണികളായി ആരും ഇവിടെ ഇല്ലെ? ഇതുകേട്ട് ഹനുമാനെ വധിക്കാനായി ഒരാള്‍ വാളോങ്ങിക്കൊണ്ട് സമീപിച്ചു.ആ സമയത്ത് അരുത്. ദൂതനെ കൊല്ലരുത് എന്നു പറഞ്ഞുകൊണ്ട് വിഭീഷണന്‍ തടസംപിടിച്ചു. വിഭീഷണന്റെ ധാര്‍മ്മികസ്വരം വീണ്ടും ഉയര്‍ന്നു. ദൂതനെ കൊല്ലുക എന്നത് നൃപന്മാര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. ഇവനെ ഇവിടെ കൊന്നുകളഞ്ഞാല്‍ വൃത്താന്തങ്ങള്‍ രാമന് എങ്ങനെയാണ് അറിയാന്‍ കഴിയുക?

കൊല്ലാതെ നമ്മള്‍ ഇവനില്‍ ഒരടയാളമുണ്ടാക്കി തിരിച്ചയക്കുക. അതാണ് നൃപന്മാര്‍ ചെയ്യേണ്ടത്. വിഭീഷണന്റെ ഈ പ്രസ്താവന രാവണന്റെ കോപത്തിന് അല്പം ശമനം വരുത്തി. രാവണന്‍ പറഞ്ഞു. വിഭീഷണന്‍ നിര്‍ദ്ദേശിച്ചപോലെ അങ്ങനെ എന്തെങ്കിലും അടയാളംവരുത്തി പറഞ്ഞുവിടുക. വാനരന്മാര്‍ക്ക് മുഖവും കൈകാലുകളുമല്ല മറിച്ച് വാലാണ് ശൗര്യത്തിന് ആസ്പദമായിട്ടുള്ളത്. അതുകൊണ്ട് എത്രയുംപെട്ടെന്ന് വാലില്‍ തുണിചുറ്റി തീകൊളുത്തിയശേഷം രാക്ഷസവീരന്മാര്‍ അവനേയും എടുത്തുകൊണ്ട് രാത്രിയില്‍ വന്ന കള്ളനാണെന്ന് വാദ്യംകൊട്ടി വിളിച്ചുപറഞ്ഞുകൊണ്ട് നഗരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുക. വാല്‍ കത്തിനശിക്കുന്ന അവനെ വാനരന്മാര്‍ കൂട്ടത്തില്‍നിന്നും ആട്ടിയോടിക്കും എന്ന് രാക്ഷസന്മാര്‍ക്ക് രാവണന്‍ നിര്‍ദ്ദേശം കൊടുത്തു.

രാക്ഷസന്മാര്‍ ഹനുമാനെ പിടികൂടി ഹനുമാന്‍ അനുസരണയോടുകൂടി വഴങ്ങിക്കൊടുത്തു. ബലമേറിയ നീണ്ട കയറുകൊണ്ട് കിങ്കരന്മാര്‍ ഹനുമാനെ കെട്ടിവരിഞ്ഞു. അതിനുശേഷം അവര്‍ വാലില്‍ തുണിചുറ്റാന്‍ തുടങ്ങി. തുണിചുറ്റുംതോറും വാല്‍ വളര്‍ന്നുവന്നു. നീണ്ടും തടിച്ചും വലുതായിക്കൊണ്ടിരുന്ന വാലില്‍ എത്ര തുണി ചുറ്റിയിട്ടും തികയാതായി. പലയിടങ്ങളില്‍നിന്നും ധാരാളം തുണികള്‍ പിന്നേയും കൊണ്ടുവന്നു അവ ചുറ്റിയിട്ടും വാല്‍ പിന്നേയും ശേഷിച്ചു. തുണി അല്പംപോലും ശേഷിച്ചില്ല. ഇനി മതിയെന്ന് നിശ്ചയിച്ച് തുണിചുറ്റില്‍ എണ്ണ കോരിയൊഴിച്ച് വാല്‍പ്പന്തത്തിന് തീപിടിപ്പിച്ചു.

രാക്ഷസന്മാര്‍ ഹനുമാനെ എടുത്തുപൊക്കിക്കൊണ്ട് പെരുമ്പറ അടിച്ചുകൊണ്ടും കള്ളന്‍ കള്ളന്‍ എന്ന് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടും നഗരംചുറ്റാന്‍ തുടങ്ങി. ആ ഘോഷയാത്ര ലങ്കയുടെ പടിഞ്ഞാറെ ഗോപുരവാതിലില്‍ എത്തിയപ്പോള്‍ ഹനുമാന്‍ കൃശശരീരനായിമാറി. അപ്പോള്‍ ബന്ധിച്ചിരുന്ന കയര്‍ അയയുകയും ഹനുമാന്‍ ബന്ധനത്തില്‍ നിന്നും പുറത്തുവരികയും ചെയ്തു. അതിവേഗത്തില്‍ തന്നെ പര്‍വതാകാരശരീരനാകുകയും വാഹകന്മാരെ തച്ചുകൊന്നശേഷം വായുവേഗത്തില്‍ ഗോപുരത്തിലേക്ക് ചാടി. ചന്ദ്രനെ ഉരസിനില്‍ക്കുന്നതുപോലെ ഉയര്‍ന്നുനില്‍ക്കുന്ന ആ മണിമന്ദിരങ്ങളുടെ അഗ്രത്തിലെത്തുകയും ആ സൗധങ്ങളെ കത്തിക്കുകയും ചെയ്തു.

അതില്‍ അഗ്നി നന്നായി പടര്‍ന്നുപിടിച്ച ശേഷം മാളികകളെ കൂട്ടത്തോടെ അഗ്നിക്കിരയാക്കി. ആന, കുതിര, രഥം കാലാള്‍പ്പട എന്നിവക്കുള്ള കെട്ടിടങ്ങളേയും ഭംഗിയുള്ള പല രമ്യഹര്‍മ്മ്യങ്ങളേയും ചുട്ടുകരിച്ചു. അങ്ങനെ ഓരോ മന്ദിരങ്ങളിലും ചാടിച്ചാടി അഗ്നിക്കിരയാക്കിക്കൊണ്ട് ഹനുമാന്‍ ലങ്കാനഗരി മുഴുവന്‍ ചുറ്റിസ്സഞ്ചരിച്ചു. പടര്‍ന്നുയര്‍ന്ന് തീ തിങ്ങിത്തിളങ്ങിക്കത്തിത്തെളിഞ്ഞ അഗ്നി വിഭൂതിനിറഞ്ഞിരുന്ന ലങ്കയെ വിഭൂതികൊണ്ട് നിറച്ചു. അങ്ങനെ രത്‌നമയമായിരുന്ന ലങ്ക അഗ്നിമയമായതിനുശേഷം ഭസ്മമയമായിത്തീര്‍ന്ന് നിശേഷം വെളുത്തു. വിഭീഷണമന്ദിരത്തിലും സീതയിരുന്ന ശിംശപവൃക്ഷത്തിലും അഗ്നിയുടെ സ്പര്‍ശംപോലും ഉണ്ടായിരുന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സീതയുടെ അഗ്നിപ്രാര്‍ത്ഥനയും ആ രണ്ടിടത്തേയും കാത്തുരക്ഷിച്ചു.

വീടുകള്‍ക്ക് തീ പടര്‍ന്നുപിടിച്ചപ്പോള്‍ എല്ലാവരും ഉഴറി അലറിക്കൊണ്ട് നാലുപാടും ഓടി. കനകമണിനിലയങ്ങള്‍ കൂട്ടമായി വെന്തുദഹിച്ചു. രാക്ഷസസ്ത്രീകളുടെ കൂട്ട നിലവിളി ഉയര്‍ന്നു. അവര്‍ പരധനവും പരദാരങ്ങളേയും ബലാല്‍ സ്വന്തമാക്കാനുള്ള രാവണന്റെ അത്യാഗ്രഹമാണ് ഈ നാശത്തിന് കാരണമെന്ന് പറഞ്ഞ് രാവണനെ ശപിക്കാന്‍ തുടങ്ങി. ആ വിഷയലമ്പടന്‍ ആക്രമിച്ച് ചാരിത്ര്യഭംഗം ചെയ്തിട്ടുള്ള പതിവ്രതകളുടെ മനസ്സിലെ നീറുന്ന ദുഃഖമാണ് ഇപ്പോള്‍ ഈ ലങ്കയെ നശിപ്പിച്ച അഗ്നിയായി മാറിയതെന്ന് അവര്‍ പരസ്പരം പറഞ്ഞു.

പവനനും പാവകനും ഇഷ്ടസഖാക്കളായതുകൊണ്ട് പവനജനായ ഹനുമാന് പാവകന്‍ പൊള്ളലേല്പിച്ചില്ല. മാത്രമല്ല ശ്രീരാമദേവദൂതസ്യ ശീതോഭവ ഹനുമത: ശ്രീരാമ ദേവദൂതനായിരിക്കുന്ന ഹനുമാന് നീ തണുത്തവനായിത്തീരുക എന്ന സീതാദേവിയുടെ അഗ്നിപ്രാര്‍ത്ഥനയും ഹനുമാനെ പൊള്ളലില്‍നിന്ന് കാത്തുരക്ഷിച്ചു. ഹനുമാന്‍ തന്റെ വാലിലെ അഗ്നിയെ തച്ചുകെടുത്തിയ ശേഷം വീണ്ടും സീതയുടെ അടുത്തുചെന്ന് തൊഴുതു അനുവാദം വാങ്ങി. അസംഖ്യം വാനരസേനകളോടുകൂടി ശ്രീരാമനും അനുജനും സുഗ്രീവനുമായി ഉടനെത്തന്നെ വന്നുചേരുന്നതാണെന്ന ആശ്വാസവചനവും സീതക്ക് നല്‍കി. അതിനുശേഷം ലങ്കയുടെ വടക്കേ അരികില്‍നിന്ന് സമുദ്രത്തിന്റെ മുകളില്‍കൂടി മഹേന്ദ്രഗിരിയെ ലക്ഷ്യമാക്കി വാതാത്മജന്‍ കുതിച്ചുചാടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.