Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗിരീഷ് യാത്ര തുടരുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 07:11 pm IST
inVaradyam

ഗിരീഷ് ഇനി ഓർമകളിൽ. ആകസ്മികമായ മരണം ഗിരീഷിനെ നമ്മളിൽനിന്നും മാറ്റിനിർത്തിയെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ഊർജ്ജം എന്നും മായാതെ നിൽക്കും. കാലികമായിട്ടുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംവദിച്ചുകൊണ്ടായിരിക്കും എപ്പോഴും ഗിരീഷ് നമുക്കിടയിലേക്ക് കടന്നുവന്നിരുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് പത്രപ്രവർത്തകനായിരുന്ന ഗിരീഷിന് ജീവിതവഴിയിൽ പുതിയ ലാവണമായി കെഎസ്സ്ഇബിയിൽ ഉദ്യോഗസ്ഥനാകേണ്ടി വന്നു.

എങ്കിലും ഗിരീഷിലെ പത്രപ്രവർത്തകന് അതൊരു തടസ്സമായിരുന്നില്ല. കോഴിക്കോടിന്റെ സാംസ്‌കാരിക സായാഹ്നങ്ങളിലും ഗസൽ സന്ധ്യകളിലും ഫുട്‌ബോൾ മത്സര ഗ്രൗണ്ടുകളിലും ആസ്വാദകനും പത്രക്കാരനുമായി ഗിരീഷ് ജീവിച്ചു. നഗരത്തിലെ ഏതൊരു സംഭവവും ആദ്യം അറിയുന്ന വളരെ ചുരുക്കം ചിലരിൽ ഗിരീഷുമുണ്ടായിരുന്നു. അത് പത്രപ്രവർത്തക സുഹൃത്തുകൾക്ക് കൈമാറി. നാലു വർഷത്തെ പത്രപ്രവർത്തനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മികച്ച പത്രപ്രവർത്തകനായി അദ്ദേഹം തുടർന്നു.

യാത്രകളെ ഏറെ സ്‌നേഹിച്ച ആളായിരുന്നു ഗിരീഷ്. വള്ളുവനാടിന്റെയും വയനാടിന്റെയും ഗ്രാമസൗന്ദര്യമാസ്വദിക്കാനുള്ള യാത്രയായിരുന്നില്ല അത്. കേരളത്തിന്റെ സാംസ്‌കാരിക ഈടുവെപ്പുകളിൽ ആദരമർപ്പിക്കാനുള്ള ആഗ്രഹമായിരുന്നു ആ യാത്രയ്‌ക്കു പിന്നിൽ. പലരോടൊന്നിച്ച് യാത്രചെയ്തിട്ടുണ്ടെങ്കിലും ഗിരീഷുമൊത്തുള്ള യാത്രയുടെ ലഹരി ഇപ്പോഴും വേറിട്ടു നിൽക്കുന്നു.

പി. കുഞ്ഞിരാമൻനായർ സഞ്ചരിച്ചിട്ടുള്ള വഴികളിലൂടെ ഒരു യാത്രായാകാമെന്ന ഗിരീഷിന്റെ ആഗ്രഹത്തോട് യോജിച്ചുകൊണ്ട് ഞങ്ങൾ-സുന്ദർരാജ്, ശ്രീനാഥ്, ബാലകൃഷ്ണൻ ഒപ്പം കൂടുകയായിരുന്നു. യാത്രയിലുടനീളം കവിയുടെ കാൽപ്പാടുകൾ ഉച്ചത്തിൽ വായിച്ചുകൊണ്ടായിരുന്നു ഗിരീഷ് യാത്രയെ ജീവസ്സുറ്റതാക്കിയത്. പിന്നിടുന്ന ഓരോ വഴികളുടെയും പ്രാധാന്യം, സാംസ്‌കാരികമൂല്യം നിർത്താതെ ഗിരീഷ് പറഞ്ഞുകൊണ്ടിരുന്നു. ഇടയ്‌ക്ക് പി യുടെ കവിതകളിലേക്ക്, മറ്റൊരിക്കൽ വള്ളുവനാടിന്റെ കാർഷിക സംസ്‌കാരത്തെക്കുറിച്ച് ഗിരീഷ് പറഞ്ഞുകൊണ്ടിരുന്നു. പട്ടാമ്പിയിലെ പുരാതനമായ ക്ഷേത്രവും പരിസരവും ചുറ്റിക്കാണുമ്പോൾ ആ ചർച്ച ക്ഷേത്രശില്പ കലയിലേക്കും ആർക്കിയോളജി വകുപ്പിലേക്കും നീണ്ടു. പിന്നീട് തിരുവില്വാമലയിലേക്ക്….. പുനർജ്ജനിയിലേക്ക്….. പുനർജ്ജനിക്കടുത്ത് മണ്ണ് ചവിട്ടി നിൽക്കുമ്പോൾ ഗിരീഷിലെ നിഷ്‌ക്കളങ്കനായ കുട്ടി ഉണർന്നു. ഇരുകൈകളും ആകാശത്തേക്കുയർത്തി ഇതാ ഞങ്ങളെത്തിയെന്ന് ഗിരീഷ് ആരോടൊ എന്ന പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കുഞ്ചൻനമ്പ്യാരുടെ കലക്കത്ത് ഭവനത്തിലും നാറാണത്തുഭ്രാന്തന്റെ നാട്ടിലൂടെയും ഞങ്ങൾ യാത്ര തുടർന്നു. ഒരിക്കൽപ്പോലും യാത്രയുടെ രസച്ചരടു മുറിയാതെ ഗിരീഷ് പലതും പറഞ്ഞുകൊണ്ടിരുന്നു. ആ യാത്രകളിൽ എടുത്ത നിരവധി ചിത്രങ്ങളിൽ ഏതാണ്ട് എല്ലാ ഫ്രെയിമുകളിലും ഗിരീഷ് തിരിഞ്ഞുനിൽക്കുന്നതോ തിരിഞ്ഞു നടക്കുന്നതോ ആയ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് കാണുമ്പോൾ അതിന് പല അർത്ഥങ്ങളും തോന്നുകയാണ്.

കൈയിലൊരു പുസ്തകമോ, പത്രമോ, വാരികയോ ഇല്ലാതെ ഗിരീഷിനെ കാണാൻ കഴിയില്ല. പരിചയപ്പെടുന്ന ഓരോരുത്തരിലും മുറിച്ചുമാറ്റാനാവാത്ത സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ ഗിരീഷിന് കഴിഞ്ഞു. സാംസ്‌കാരിക നായകന്മാർ മുതൽ ഒ.വി. വിജയന്റെ കഥയിലെ കഥാപാത്രമായ നഗരത്തിലെ ബാർബർ തൊഴിലാളി വരെ ആ സൗഹൃദത്തിന്റെ കണ്ണികളിൽ ഉണ്ടായിരുന്നു. ഗിരീഷിന് അസുഖമാണെന്നറിയുന്നത് വളരെ വൈകിയാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ കാറിലേക്ക് കയറാൻ ഏറെ പണിപ്പെടുകയായിരുന്നു ഗിരീഷ്. അന്ന് കൈനീട്ടി ഗിരീഷിനെ നെഞ്ചോട് ചേർത്ത് കാറിൽ കയറ്റുമ്പോൾ അനുഭവപ്പെട്ട ചൂട് ഇപ്പോഴും മനസ്സിൽ നനവായി നിൽക്കുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

പുതിയ വാര്‍ത്തകള്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.