തിരുവനന്തപുരം: വെടിയൊച്ചയ്‌ക്കൊപ്പം കുതിച്ചു പാഞ്ഞ് 10.97 സെക്കന്റില്‍ ലിഖിന്‍. എസ് നൂറു മീറ്റര്‍ ഫിനിഷ് ചെയ്തു. പുരുഷ വിഭാഗത്തില്‍ നൂറ് മീറ്ററിലും ഇരുനൂറ് മീറ്ററിലും സ്വര്‍ണ്ണം നേടി ലിഖിന്‍ മീറ്റിലെ സ്പ്രിന്റ് രാജാവായി. ഫിനിഷിംഗ് പോയിന്റില്‍ അനിയത്തി ലാവണ്യ ചേട്ടന്റെ പ്രകടനം ക്യാമറയില്‍ പകര്‍ത്താന്‍ കാത്തു നിന്നെങ്കിലും കാറ്റു വേഗത്തില്‍ ക്യാമറയെയും മറികടന്നു ലിഖിന്‍. രണ്ടാം സ്ഥാനക്കാരനെ ഏറെ പിന്നിലാക്കിയാണ് ലിഖിന്‍ ഫിനിഷ് ചെയ്തത്.
2010ല്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്ററില്‍ ലിഖിന്‍ സ്വര്‍ണ്ണം നേടിയിരുന്നു. സാഫ് ഗെയിംസില്‍ റിലേയിലും സ്വര്‍ണ്ണം കരസ്ഥമാക്കി. ദേശീയ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട് ഈ വേഗക്കാരന്‍. പുനലൂര്‍ എസ്.എന്‍ കോളേജില്‍ രണ്ടാം വര്‍ഷ ഇക്‌ണോമിക്‌സ് വിദ്യാര്‍ത്ഥിയാണ്. വി. സലീം വിമല ദമ്പതികളുടെ മകനാണ്.

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ കെ. മഞ്ജുവാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. 12.45 സെക്കന്റില്‍ ഓടിയെത്തിയാണ് മഞ്്ജു മീറ്റിലെ താരമായത്. വനിതകളുടെ 200 മീറ്ററിലും മഞ്ജുവിനാണ് സ്വര്‍ണം.
















