പാലാ: കിഴതടിയൂര്‍ സര്‍വീസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി പാലാ സ്മാരക പുരസ്‌കാരം എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ കവിയും ഭാഷാപണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രന് സമ്മാനിച്ചു. അര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി. കാപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
കവി ഏഴാച്ചേരി രാമചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. മഹാകവി പാലായുടെ ജീവിതരേഖ അവതരണം ചാക്കോ സി. പൊരിയത്തും പ്രശസ്തിപത്രം അവതരണം രവി പുലിയന്നൂരും നടത്തി. പ്രഫ. ആര്‍.എസ്. വര്‍മജി, എം.എസ്. ശശിധരന്‍, രവി പാലാ, ആര്‍.എസ്. മണി, രവി പുലിയന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















