അക്രമണം: നടപടിവേണം
കുറുപ്പന്തറ: തെരുവുനായ്‌ക്കളുടെ ആക്രമണംമൂലം ഭീതിയില്‍ കഴിയുന്ന ജനങ്ങളെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണണെന്ന് ഗ്രാമവികസന കര്‍മ്മസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എം.സ്‌കറിയ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി. കുട്ടപ്പന്‍, സിജു ജോസഫ്, ജോയിമോന്‍, സി.കെ.തങ്കച്ചന്‍, എം.ഡി.സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















