ഇടപ്പാടി: നഗരസഭ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് കെ.എം.മാണിയുടെ നിയമസഭാ സമാജികത്വ സുവര്‍ണ്ണ ജൂലിബി സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്യുന്നതിനെതിരേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ആണ് പരാതി നല്‍കിയത്. നിയമസഭാ സെക്രട്ടറിയ്‌ക്ക് പി.സലി.ജോര്‍ജ്ജ് എം.എല്‍എ നല്‍കിയ വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയില്‍ കെ.എം.മാണി കേരളാ നിയമസഭയിലേക്ക് ആദ്യമായി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് 1967 മാര്‍ച്ച് 15 നാണ്. ഇത് പ്രകാരം അദ്ദേഹത്തിന്റെ സാമാജികത്വത്തിന് 48 വര്‍ഷം ആയിട്ടുള്ളൂ. കൊട്ടാരമറ്റം ഷോപ്പിംഗ് കോംപ്ലക്‌സിന് കെ.എം.മാണി സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിരം എന്ന പേര് നല്‍കിയത് ഇതിനാല്‍തന്നെ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൊഫ.ജോസഫ് ടി.ജോസ് അദ്ധ്യക്ഷതവഹിച്ചു.
















