ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചു.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യവും വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യവുമാണ് ഫൈനലിലെത്തിയത്.
ഇന്ത്യയുടെ രോഹന്‍ ബൊപ്പെണ്ണ ചൈനീസ് തായ്‌പേയിയുടെ യുംഗ്ചാന്‍ ജാന്‍ സഖ്യത്തെ 6-2,7-5 എന്ന നേരിട്ടുള്ള സ്‌കോറുകള്‍ക്കാണ് പേസ്ഹിംഗിസ് സഖ്യം സെമിയില്‍ പരാജയപ്പെടുത്തിയത്. ഫൈനലില്‍ അമേരിക്കയുടെ ബെഥാനി മറ്റെക് സാം ക്വയറെ സഖ്യമാണ് ഇവരുടെ എതിരാളികള്‍.
വനിതാ ഡബിള്‍സില്‍ ഇറ്റലിയുടെ സാറ ഇറാനിഫ്‌ളാവിയ പെനേറ്റ സഖ്യത്തെ 6-4, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം ഫൈനലില്‍ എത്തിയത്.
















