Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിപിഎം വൈകൃതം ഗുരുദേവനെതിരെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:29 am IST
inVicharam

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ഉറച്ച സിപിഎംനേതൃത്വത്തിന്റെ നീചപ്രവൃത്തിയാണ് തലശ്ശേരിയില്‍ ഗുരുദേവന്റെ രൂപം വെട്ടിയെറിഞ്ഞതെന്ന് വ്യക്തമാവുകയാണ്. ആര്‍എസ്എസ്‌നേയും വെള്ളാപ്പള്ളി നടേശനേയും മുഖ്യശത്രുവായി പ്രഖ്യാപിച്ച കണ്ണൂരിലെ സിപിഎം നേതൃത്വം കെട്ടുകഥകളും നുണപ്രചാരണങ്ങളും നടത്തി ജനങ്ങളെ വിഡ്ഡികളാക്കാമെന്നാണ് ധരിക്കുന്നത്. അതിന് ശ്രീനാരായണ ഗുരുദേവന്റെ രൂപം തകര്‍ത്ത് എളുപ്പവഴി തേടാനാണ് ശ്രമിച്ചത്. പക്ഷേ സത്യം വേറെയാണെന്ന് ദിവസം കഴിയുംതോറും വ്യക്തമാവുകയാണ്. ശ്രീകൃഷ്ണജയന്തിദിവസം പോഷകസംഘടനയായ ബാലസംഘത്തിന്റെ പേരില്‍ സിപിഎം നടത്തിയ ഘോഷയാത്രയും അതിലവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും വിവാദമായതാണ് കടുംകൈക്ക് അവരെ പ്രേരിപ്പിച്ചത്.

മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഗുരുദേവന ക്രിസത്യാനിയാക്കിക്കൊണ്ടാണ് ആദ്യ ഗുരുനിന്ദ. ക്രിസ്ത്യാനിവേഷം കെട്ടിച്ച് കുരുശില്‍ തറയ്‌ക്കുകയും പ്രതിമയ്‌ക്ക് കയറുകെട്ടി വലിച്ചിഴയ്‌ക്കുന്നതുമായ നിശ്ചല ദൃശ്യം ഹിന്ദുക്കളില്‍ മാത്രമല്ല കേരളീയ സമൂഹത്തിലാകമാനം അമര്‍ഷമുണ്ടാക്കിയ സാഹചര്യം മാറ്റിമറിക്കാനായിരുന്നു ഗുരുരൂപം തകര്‍ക്കുന്നതിലേക്കെത്തിയത്. ഗുരുപ്രതിമ തകര്‍ത്തേ എന്ന സിപിഎം മുറവിളിതന്നെ അതിന് തെളിവാണ്.

തലശ്ശേരി നങ്ങാറത്തു പീടികയില്‍ സിപിഎമ്മുകാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി എന്നത് നേരാണ്. ഇരുവിഭാഗത്തിന്റെയും തോരണങ്ങളും സ്തൂപങ്ങളും തകര്‍ത്തിട്ടുമുണ്ട്. അത് ആളുറങ്ങുമ്പോഴല്ല. സ്തൂപം തകര്‍ത്തെന്ന പരാതിയെത്തുടര്‍ന്ന് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. എന്നാല്‍ ഗുരുദേവ പ്രതിമ തകര്‍ത്തതിനാണ് കേസ് എടുത്തതെന്ന് സിപിഎം കള്ളപ്രചാരണം നടത്തുകയായിരുന്നു.

സിപിഎം നല്‍കിയ പരാതിയില്‍ ഗുരുദേവരൂപം ആക്രമിക്കപ്പെട്ടതായി പറയുന്നില്ല. പ്രതിമ തകര്‍ത്തുവെന്നാണ് കേസെങ്കില്‍  സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതിന്   ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യേണ്ടതാണ്. എന്നാല്‍  ആ വകുപ്പുപ്രകാരം കേസ് എടുത്തിട്ടില്ല. മൂന്നു പേര്‍ക്കും ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ  പോലീസിനു ബോധ്യപ്പെട്ടതാണ്. എന്നാല്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് പുതിയ വകുപ്പ് ചേര്‍ത്ത് പ്രതിപ്പട്ടികയും തയ്യാറാക്കിയിരിക്കുകയാണ്. ആഗസ്റ്റ് ആറിന് പുലരാന്‍ നേരമാണ് ഗുരുരൂപത്തിന്റെ കൈവെട്ടി ദൂരെ എറിഞ്ഞതെന്നാണ് സിപിഎം പറഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിന് ആര്‍എസ്എസുകാരാണ് ഉത്തരവാദിയെന്ന് വിധിച്ച സിപിഎമ്മിന്റെ പിണിയാളുകളായി പോലീസ് മാറരുത്.

ആര്‍എസ്എസും എസ്എന്‍ഡിപിയുമായി കേരളത്തിലൊരിടത്തും സംഘര്‍ഷമില്ല. ഗുരുദേവനെ എന്നും ആരാധിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. പിന്നെന്തിന് ഗുരുദേവരൂപത്തെ അവര്‍ അവഹേളിക്കണം?ഗുരുദേവനെ ആര്‍എസ്എസ് നിന്ദിച്ചതായ ഒരു സംഭവം ഒരുകാലത്തും ഒരിടത്തും ഉണ്ടായിട്ടില്ല. മറിച്ച് ആദരിക്കുന്നതാണ് രീതി. ശ്രീനാരായണ ഗുരുദേവന്റെയും  ശ്രീ ചട്ടമ്പി സ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മദിനങ്ങള്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുന്ന പാരമ്പര്യവും സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ട്. എന്നാല്‍ സിപിഎം ഗുരുദേവന്റെ അനുയായികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു മാസത്തിനിപ്പുറം നേതാക്കളുടെ പ്രസംഗങ്ങളും പാര്‍ട്ടി പത്രത്തിലെ ലേഖനങ്ങളും എസ്എന്‍ഡിപി യോഗത്തിനെയും അതിന്റെ ഇന്നത്തെ നേതൃത്വത്തെയും പുച്ഛിച്ചുകൊണ്ടുള്ളതുമാണ്. മാത്രമല്ല എസ്എന്‍ഡിപിയുമായി മലബാറിലേക്ക് വന്നാല്‍ 2003ലെ അനുഭവമാണുണ്ടാവുകയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചാനല്‍ ചര്‍ച്ചയില്‍ ഭീഷണിപ്പെടുത്തിയത് രണ്ട് ദിവസം മുമ്പാണ്. മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ശ്രീനാരായണ പ്രസ്ഥാനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അടികൊണ്ടോടിയ ചരിത്രം ഓര്‍മ്മയുണ്ടോ എന്നാണ് ആ നേതാവ് ചോദിച്ചത്. ശ്രീനാരായണീയരേയും അതിന്റെ നേതാക്കളേയും തല്ലിയോടിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്കു മാത്രമാണ് ശ്രീനാരായണ ഗുരുവിന്റെ രൂപം അലോരസമാകുന്നത്. എന്നാല്‍ ഗുരുദേവ പ്രതിമ തകര്‍ത്ത് വികാരമിളക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള വൈകൃത ബുദ്ധി വിജയിക്കാന്‍ പോകുന്നില്ല.

പ്രതിയോഗികളെ പ്രതിക്കൂട്ടിലാക്കാന്‍ ഏത് നീചകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഫസല്‍ വധം, ടി.പി. ചന്ദ്രശേഖരന്‍വധം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.സിപിഎമ്മുകാരുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച രൂപം എങ്ങനെ വികൃതമാക്കി ദൂരത്തെറിഞ്ഞു എന്നവര്‍ വിശദീകരിക്കേണ്ടിവരും. പലനാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങും എന്നാണല്ലോ. സിപിഎമ്മിന്റെ ദുഷ്‌ചെയ്തികള്‍ പുറത്താവുകതന്നെ ചെയ്യും. അതിന് പോലീസിന്റെ നിഷ്പക്ഷമായ അന്വേഷണം വേണം. സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങി കള്ളക്കേസുണ്ടാക്കിയാല്‍ അതാണ് കൂടുതല്‍ കുഴപ്പത്തിലേക്കെത്തിച്ചേരുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.