എരുമേലി: കൊരട്ടി തീര്‍ത്ഥാടക വിശ്രമകേന്ദ്രത്തിന്റെ പ്രവേശന കവാടത്തെ കരിങ്കല്‍ഭിത്തി തകര്‍ന്നു. കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില്‍ വെള്ളമിറങ്ങിയാണ് 20 അടിയോളം നീളത്തില്‍ 15 അടി പൊക്കമുള്ള കരിങ്കല്‍ഭിത്തി തകര്‍ന്നത്. ഉന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള കൊരട്ടി തീര്‍ത്ഥാടക വിശ്രമകേന്ദ്രം-പൊതുജനങ്ങളും, ശബരിമല തീര്‍ത്ഥാടകരും ഉപയോഗിച്ചുവരികയാണ്.
















