മുംബൈ: ബംഗ്ലാദേശ് എ ടീമിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ഇടംപിടിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടംനേടിക്കൊടുത്തത്. ഉന്മുക്ത് ചന്ദാണ് ടീം ക്യാപ്റ്റന്‍. ഈ മാസം 16, 18, 20 തീയതികളില്‍ ബംഗളൂരുവിലാണ് മല്‍സരങ്ങള്‍.
അതേസമയം ബംഗ്ലാദേശ് എ ടീമിനെതിരായ ത്രിദിന മത്സരത്തിനുള്ള ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടും മൂന്നും ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ധവാന് തിരിച്ചുവരവിനുള്ള അവസരമാണ് ഇത്.
ഏകദിന ടീം: ഉന്മുക്ത് ചന്ദ് (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, കേദര്‍ ജാദവ്, സഞ്ജു വി.സാംസണ്‍, കരുണ്‍ നായര്‍, കുല്‍ദീപ് യാദവ്, ജയന്ത് യാദവ്, കരുണ്‍ ശര്‍മ്മ, റിഷി ധവാന്‍, എസ്. അരവിന്ദ്. ധവാല്‍ കുല്‍ക്കര്‍ണി, റുഷ് കലാരിയ, ഗുര്‍കീരത് സിങ്.
ത്രിദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), അഭിനവ് മുകുന്ദ്, കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, ബാബാ അപരാജിത്, നമന്‍ ഓജ, ജയന്ത് യാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ശ്രേയസ് ഗോപാല്‍, അഭിമന്യു മിഥുന്‍, വരുണ്‍ ആരോണ്‍, ഈശ്വര്‍ പാണ്ഡേ, ഷെല്‍ഡണ്‍ ജാക്‌സണ്‍.
















