Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേഘനാദന്റെ മഹാസദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:05 pm IST
in Samskriti

ജാനകിയുടെ ഈ വാക്കുകള്‍ കേട്ട വാതാത്മജന്‍ പറഞ്ഞു. ദേവി ഇവിടെയുള്ളതായ വിവരം സ്വാമിക്കറിയാത്തതുകൊണ്ടാണ് ഇതുവരെ വരാതിരുന്നത്. ഏതായാലും ഇനി ഉടനെവരും. ലങ്കയെ തീര്‍ച്ചയായും ഭസ്മമാക്കും.

സീത പറഞ്ഞു, ഏതായാലും നീ ഉടനെ പുറപ്പെടുക. എന്റെ വിവരങ്ങളെല്ലാം പറഞ്ഞ് ചൂഡാമണിയും നാഥന് കൊടുക്കുക. അതുകഴിഞ്ഞ് വീരന്മാരായ രാമലക്ഷ്മണന്മാരോടും സുഗ്രീവന്റെ വാനരസൈന്യത്തോടുകൂടി താങ്കള്‍ വീണ്ടും വേഗം വരിക. വഴിയില്‍ യാതൊരുവിധ തടസ്സവും ക്ലേശവുമില്ലാതെ അതിവേഗം പോകുക. നിനക്ക് വഴിയില്‍ മംഗളം ഭവിക്കട്ടെ. സ്വസ്ത്യസ്തു.

സീത കൊടുത്ത ചൂഡാമണി കയ്യിലും പറഞ്ഞുകൊടുത്ത അടയാളവാക്യം മനസ്സിലും പേറി സീതാദേവിയെ നമസ്‌കരിച്ച് യാത്രാനുവാദവും വാങ്ങി മാരുതി അവിടേനിന്നും പുറപ്പെട്ടു.

സീതയോട് വിടപറഞ്ഞിറങ്ങിയ ഹനുമാന് ദൂതനെന്ന നിലയില്‍ തനിക്ക് വേറെ ചിലതുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന ചിന്ത മനസ്സില്‍ രൂപംകൊണ്ടു. അന്യനഗരത്തിലെത്തുന്ന ഒരു ദൂതന്‍ തന്റെ സ്വാമിയുടെ താല്പര്യത്തിന് കുഴപ്പമൊന്നും സംഭവിക്കാത്ത വിധത്തില്‍ തന്റെ സാമര്‍ത്ഥ്യത്തിനനുരൂപമായി മറ്റൊരുകാര്യംകൂടി നീതിയുക്തമായി നിര്‍വ്വഹിക്കുമ്പോഴാണ് അവന്‍ ഉത്തമദൂതനാകുന്നത്.

ലങ്കാനഗരി മുഴുവനും കണ്ട് പരിശോധിക്കുന്നതിനും സൗകര്യമനുസരിച്ച് താന്‍ വന്ന വിവരം രാവണനെ അറിയിക്കുന്നതിനും തീരുമാനിച്ചുറച്ച് ഹനുമാന്‍ അശോകവനികയില്‍ നിന്നും പുറത്തോട്ടിറങ്ങി. മന്ത്രിമന്ദിരങ്ങളും രാജസദനങ്ങളും കണ്ടുകണ്ട് ഒരിടത്തെത്തിയപ്പോള്‍ അവിടെയൊരു മണിമന്ദിരത്തില്‍ വിഷ്ണുസ്‌ത്രോത്രം പ്രശാന്തമധുരമായി ചൊല്ലുന്നത് ഹനുമാന്‍ ശ്രവിക്കാനിടയായി. വൈകുണ്ഠവിരോധിയായ രാവണരാജധാനിയില്‍ ഉണ്ടായ ഈ വിപരീതാനുഭവത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹനുമാനെ അത്ഭുതാധീനനാക്കി.

സൂക്ഷ്മനിരീക്ഷണത്തില്‍ ആ ഭവനം വിഭീഷണന്റേതാണെന്നും ആ ഗാനമാലപിക്കുന്നത് സീതയെ കുറച്ചുമുമ്പ് ആശ്വസിപ്പിക്കാനെത്തിയ വിഭീഷണപുത്രിയായ ത്രിജടയാണെന്നും മനസ്സിലായി. മനസ്സുകൊണ്ട് അവര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഹനുമാന്‍ അവിടെനിന്നും നടന്നുനീങ്ങി.

കുംഭകര്‍ണ്ണന്റെ നിദ്രാനികേതനവും മേഘനാദന്റെ മഹാസദനവും രാവണന്റെ അരമനയും ദര്‍ശിച്ചു.

അങ്ങനെ ലങ്കയിലെ മണിമന്ദിരങ്ങള്‍ക്കു പുറമെ ഇരുപത്തിയെട്ട് ഗോപുരങ്ങളേയും അവിടെയെല്ലാമുള്ള കാവല്‍ഭടന്മാരേയും അവരുടെ സാമാന്യസംഖ്യയും മനസ്സിലാക്കിയശേഷം രാജകീയോദ്യാനത്തില്‍ പ്രവേശിച്ചു. ഇനി രാവണനെ അഭിമുഖമായൊന്നു കാണണം. താന്‍ വന്ന വിവരം അറിയിക്കണം. ധര്‍മ്മോപദേശം ചെയ്തുനോക്കണം. ഇത്തരം ചിന്തയോടുകൂടി ഉദ്യാനഭംഗം തുടങ്ങി. ചെടികളും ലതകളും പൂക്കളുമെല്ലാം തല്ലിത്തകര്‍ത്ത് നാലുപാടും വിതറി. വൃക്ഷങ്ങളുടെ ശാഖകളൊടിച്ചിട്ട് ഉദ്യാനതലം നിറച്ചു. മരങ്ങളിലിരുന്നിരുന്ന പക്ഷികളെയെല്ലാം ആട്ടിപ്പായിച്ചു. ഒടുവില്‍ ലങ്കയാകെ കുലുങ്ങുമാറ് അലറി. ഉദ്യാനപാലകര്‍ പലരും പാഞ്ഞെത്തി. വന്നവരെയെല്ലാം മാരുതി തല്ലിയോടിച്ചു.

ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഘട്ടനങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് അവയെ നേരിടാനുള്ള തയ്യാറെടുപ്പോടെ ഹനുമാന്‍ നിലകൊണ്ടു. ഉദ്യാനപാലകര്‍ വന്നുപറഞ്ഞ വിവരം ധരിച്ച രാവണന്‍ തന്റെ ഉദ്യാനം നശിപ്പിക്കുന്ന കുരങ്ങന്‍ ഒരു നിസ്സാരനായിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് മനസിലാക്കി. രാത്രി ഇരുട്ടത്ത് യാതൊരു ഭയവും കൂടാതെ ഇവിടെ അതിക്രമിച്ചുകടന്ന് ഇത്രയധികം അക്രമം കാണിച്ചവന്‍ സാമാന്യക്കാരനാകാന്‍ വഴിയില്ല. അതുകൊണ്ട് മൂര്‍ച്ചയേറിയ ശരം, കുലിശം (വജ്രായുധം), മുസലം ഇവയോടുകൂടി ആറായിരം വീരന്മാര്‍ ഉടനെ പോകട്ടെയെന്ന് രാവണന്‍ ആജ്ഞാപിച്ചു.

രാവണന്റെ ആജ്ഞപ്രകാരം രാക്ഷസന്മാര്‍ തന്റെ സമീപത്തേക്ക് വരുന്നതുകണ്ട മാരുതി പര്‍വതങ്ങള്‍പോലും കുലുങ്ങുന്ന തരത്തില്‍ ഗര്‍ജിച്ചു. രാക്ഷസന്മാര്‍ അതുകേട്ട് ഭയപ്പെട്ട് മോഹിച്ചുവീണെങ്കിലും രാവണഭൃത്യരായ അവര്‍ അവിടെനിന്ന് എഴുന്നേറ്റ് ഹനുമാനെ നേരിട്ടു. മൂര്‍ച്ചകൂട്ടിയ അസ്ത്രങ്ങളും മറ്റു പല ആയുധങ്ങളും രാക്ഷസവീരന്മാര്‍ ഹനുമാന്റെ നേര്‍ക്ക് പ്രയോഗിച്ചു. രാക്ഷസന്മാരെയെല്ലാം ഹനുമാന്‍ മുള്‍ത്തടികൊണ്ട് പ്രഹരിച്ച് വധിച്ചു. അതിനുശേഷം രാവണന്‍ പഞ്ചസേനാധിപന്മാരെ ഹനുമാനെ നേരിടുന്നതിന്നായി നിയോഗിച്ചു. വാതാത്മജന്‍ അവരേയും വധിച്ചുകളഞ്ഞു.

പഞ്ചസേനാധിപന്മാരും മരിച്ചതറിഞ്ഞ രാവണന്‍ പറഞ്ഞു. ആ കുരങ്ങന്റെ ഭുജബലത്തില്‍ എനിക്കത്ഭുതം തോന്നുന്നു. അതുകൊണ്ട് അവനെ ജീവനോെട ബന്ധിച്ചുകൊണ്ടുവരുന്നതിന് മന്ത്രിപുത്രന്മാര്‍ ഏഴുപേരും സേനാസഹിതം പുറപ്പെടട്ടെയെന്ന് രാവണന്‍ നിര്‍ദ്ദേശിച്ചു. മന്ത്രിപുത്രന്മാരും സേനകളും പലതരം ആയുധങ്ങളുമായി ആക്രമണം നടത്തിയെങ്കിലും ഇരുമ്പുതൂണു പറിച്ച് അതുകൊണ്ടടിച്ച് അവരെയെല്ലാം കൊല്ലുന്നതിന് ഹനുമാന് യാതൊരു പ്രയാസവുമുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.