കാഞ്ഞങ്ങാട്: നഗരസഭ അധികൃതരുടെ അനാസ്ഥ കുട്ടികളുടെ പാര്‍ക്ക് കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുന്നു. കുട്ടികള്‍ക്കായി ഉല്ലാസ കേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആന്ധ്ര ബാങ്കാണ് പാര്‍ക്ക് നിര്‍മിച്ചത്. പിന്നീട് നഗരസഭയ്‌ക്ക് കൈമാറുകയായിരുന്നു. ദേശീയപാതയോരത്ത് ചെമ്മട്ടംവയലിലെ കുട്ടികളുടെ പാര്‍ക്കാണ് നടത്തിപ്പ് ചുമതലയുള്ള കാഞ്ഞങ്ങാട് നഗരസഭ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കാട് മൂടി കിടക്കുന്നത് കാഞ്ഞങ്ങാട് സ്വദേശിയായ ബി.വസന്തന്‍ ആന്ധ്ര ബാങ്ക് ചെയര്‍മാന്‍ ആയ കാലഘട്ടത്തില്‍ ജന്മനാടിനോട് കാട്ടിയ ഉദാരമനസ്‌കത കൂടിയായ കട്ടികളുടെ പാര്‍ക്ക് ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ആരംഭകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പാര്‍ക്കിലേക്ക് കുട്ടികളുടെ പ്രവാഹം തന്നെ ഉണ്ടായിരുന്നു എന്നാല്‍ നഗരസഭ ചുമതല ഏറ്റെടുത്തതോടെ പാര്‍ക്കിനെ തിരിഞ്ഞ് നോക്കാത്ത നിലയിലായി. കാവല്‍ക്കാരനെ നിയമിക്കാനും അധികൃതര്‍ തയ്യാറായില്ല. രണ്ട് ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിരന്നുവെങ്കിലും അവര്‍ അങ്ങോട്ട് പോകാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേശീയ പാതയിലൂടെ പോകുന്ന ദീര്‍ഘദൂര യാതക്കാര്‍ ക്ഷീണം മാറ്റാന്‍ കുട്ടികള്‍ക്കൊപ്പം പാര്‍ക്കില്‍ എത്താറുണ്ട്. നഗരത്തിന് ലഭിച്ച നല്ല നിലയിലുള്ള പാര്‍ക്കിനോട് കാട്ടുന്ന അവഗണന അവസാനിപ്പിച്ച് വീണ്ടും കുട്ടികളുടെ വിനോദ കേന്ദ്രമാക്കി നിലനിര്‍ത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
















