കൊയിലാണ്ടി: കേരളഗാന്ധി കേളപ്പജിയുടെ 126-ാം ജന്മദിനത്തോടനുബന്ധിച്ച് കേളപ്പജി സ്മാരകചാരിറ്റബി ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒതയോത്ത് വീട്ടിലെ സാംസ്‌കാരികസംഗമം ഇന്ന് ഉച്ചയ്‌ക്ക് ശേഷം 3 മണിക്ക് നടക്കും.
കേളപ്പജിയുടെ പ്രവര്‍ത്തനത്തിന്റ കേന്ദ്രമായിരുന്ന ഒതയോത്ത് വീട്ടുമുറ്റത്ത് വെച്ച് നടക്കുന്ന സംഗമത്തില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പ്രമുഖ ഗാന്ധിയന്‍ തായാട്ട് ബാലന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കേസരി വാരിക ചീഫ് എഡിറ്റര്‍ ഡോ എന്‍.ആര്‍. മധു, മേലൂര്‍ വാസുദേവന്‍, മൂടാടി പഞ്ചായത്ത് മെംബര്‍ പപ്പന്‍ മൂടാടി എന്നിവര് സംസാരിക്കും.
















