Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതയുടെ ഉള്‍സ്വരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 09:06 pm IST
in Samskriti

ലോകത്തിന്റെ ചരിത്രഗാഥകളില്‍ ഏറിയ പങ്കും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘര്‍ഷങ്ങളിലും അതിനായി ഒഴുകിപ്പരന്ന ചോരച്ചാലുകളിലും പതിഞ്ഞുകിടക്കുന്നു. എന്നാല്‍ സ്വതന്ത്രതയുടെയും പരതന്ത്രതയുടെയും വിഹാരഭൂമിക വ്യക്തിമനസ്സാണെന്ന് പ്രഖ്യാപിക്കുന്ന ഭഗവദ്ഗീത കൂടുതല്‍ സൂക്ഷ്മവും കണിശവുമായ പ്രതിവിധിയാണ് നല്‍കുന്നത്. മനഃസംസ്‌കരണത്തിലൂടെയും സാധ്യമാകുന്ന സാംസ്‌കൃതിക വികാസം ശാന്തിയുടെ സന്ദേശം വഹിക്കുന്നതായിരിക്കുകയും ചെയ്യും.

ചുരുക്കത്തില്‍ വൈരത്തിനും മാത്സര്യത്തിനുമപ്പുറം, മുഴുശരീരത്തിലെ വിവിധകാര്യ നിര്‍വാഹകരായ അവയവങ്ങളെന്നപോലെ വ്യക്തി-സമൂഹ-രാഷ്‌ട്രങ്ങള്‍ തങ്ങളുടെ തനിമയ്‌ക്കും സ്വഭാവത്തിനുമിണങ്ങുന്ന സംഭാവനകള്‍ ലോകപുരോഗതിക്ക് അര്‍പ്പിക്കാന്‍ സന്നദ്ധരാവുക എന്നത് ശുഭകാരിയായി ഒരു ഭാവിയുടെ സ്വപ്‌ന പ്രതീക്ഷയാണ്. ഇതിനുള്ള ദാര്‍ശനിക അടിയുറപ്പ് ഗീതയുടെ ഗഹനങ്ങളായ ഉള്‍സ്വരങ്ങളില്‍ കണ്ടെത്താനും കഴിയും.

ഇന്നലെകളില്‍ പിറന്ന് മനുഷ്യരാശിയുടെ പാപബോധത്തെ ചൂഷണം ചെയ്ത് തടിച്ചുവീര്‍ക്കുന്ന സംഘടിതമതങ്ങളുടെ പെരുവിരല്‍ ഊന്നിനില്‍ക്കുന്ന ഏകശില ‘വിശ്വാസം’ എന്നതത്രെ! മതപരിവര്‍ത്തനത്തിന്റെ ലളിതമായ ആഭിചാരക്രിയയ്‌ക്കു ഇരകളാകുന്ന ദുര്‍ബലസഹോദരങ്ങള്‍ ഒരു നിമിഷം ഭഗവാന്റെ ഈ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നുവെങ്കില്‍, ”എല്ലാത്തരം ശരിതെറ്റുകളുടെയും സങ്കല്‍പ്പങ്ങളെ ത്യജിച്ച് നീ എന്നില്‍ത്തന്നെ ശരണം തേടുക, നിന്റെ എല്ലാ പാപങ്ങളില്‍നിന്നും ഞാന്‍ നിന്നെ മോചിപ്പിക്കാം, ദുഃഖിക്കേണ്ടതില്ല.” ഇങ്ങനെ വികാരജീവിക്കും വിചാരജീവിക്കും അവരവര്‍ക്ക് ഉതകുന്ന മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിന്റെ മാതൃകകള്‍ ഗീതയില്‍ ഏറെ കാണാനാകും.

ഉറക്കമുണര്‍ത്തലിന്റെ ശ്രുതിയൊച്ച ആലസ്യത്തില്‍നിന്നുണര്‍ന്ന് മര്‍ത്യരാശിയില്‍ സുപ്തമായിരിക്കുന്ന അനന്തമായ കര്‍മശക്തിയെ പ്രയോഗപഥത്തിലെത്തിക്കുക എന്നതാണ് ഗീതാസന്ദേശത്തിന്റെ കാതല്‍. വിവേകാനന്ദ സ്വാമികളുടെ പ്രേരണാദായകങ്ങളായ വാക്കുകള്‍ ഇതിനോട് ചേര്‍ത്തുവായിയ്‌ക്കാവുന്നതാണ്. ”ഇന്ന്, തന്റെ ഓടക്കുഴലുമായി വൃന്ദാവനത്തില്‍ കേളിയാടുന്ന ലീലാലോലനായ കൃഷ്ണനെ ആരാധിച്ചതുകൊണ്ട് ഒന്നും നേടാനില്ല, അത് മാനുഷ്യകത്തിന് മുക്തി നല്‍കുകയുമില്ല. ഇന്നിനു വേണ്ടത്, യുദ്ധഭൂമിയില്‍ ഗീതയുടെ സിംഹഗര്‍ജ്ജനം ചെയ്യുന്ന കൃഷ്ണന്റെ വീരഭാവാരാധനയാണ്. അതുകൊണ്ടുമാത്രമേ ജനത ശക്തരായി വളരുകയുള്ളൂ, സ്വന്തം കര്‍മങ്ങളില്‍ മഹത്തായ ഊര്‍ജ്ജത്തോടും ഉണര്‍ന്ന മനസ്സോടുംകൂടി വ്യാപരിക്കയുള്ളൂ.”

ഭഗവദ്ഗീതയുടെ ആത്മസ്പന്ദനങ്ങളെ അറിഞ്ഞനുഭവിച്ച് അവയെ സമഗ്രമായ ഒരു ജീവിതദര്‍ശനമായി മലയാളിക്കു പരിചയപ്പെടുത്തിയ പി.പരമേശ്വരന്റെ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ”അക്ഷീണ പരിശ്രമത്തിന്റെ അതിലൂടെ നേടിയെടുക്കുന്ന വിജയത്തിന്റെ-ആഹ്വാനമാണ്, സന്ദേശമാണ് ഭഗവദ്ഗീതയില്‍ ഉടനീളം നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. പൗരുഷത്തിന്റെയും പരാക്രമത്തിന്റെയും പരിശ്രമത്തിന്റെയും ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും സന്ദേശം. വിജയത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശം. ഗീതയില്‍ ഏറ്റവുമധികം മുഴങ്ങി കേള്‍ക്കുന്ന ആഹ്വാനം ‘ഉത്തിഷ്ഠത’ എന്നതാണ്.

‘ഒരു ഉറക്കമുണര്‍ത്തലിന്റെ ചരിത്രമാണു മക്കളെ ഭഗവദ്ഗീത’ എന്ന ഗുരുസ്വരങ്ങളെ അമൃതാനന്ദമയി അമ്മയുടെ വാക്കുകളെ ഉള്‍ക്കാതറിഞ്ഞ്, ഗീതയെ ജീവിക്കുന്ന ഒരു സമൂഹരചന സാധ്യമാക്കുന്നതിനുള്ള പരിശ്രമത്തില്‍ പങ്കുചേരാനുള്ള നിശ്ചയങ്ങളാണ് ഗീതാദിനാചരണത്തെ സാര്‍ഥകമാക്കുക, പിറന്നാളാഘോഷത്തിന്റെ മാറ്റുകൂട്ടുക!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.