കിങ്സ്റ്റണ്‍: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പേസര്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ നയിക്കും. നിലവിലെ നായകന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിനെ നീക്കിയാണ് ഹോള്‍ഡറെ ചുമതലയേല്‍പ്പിച്ചത്. ഒക്ടോബറിലാണ് രണ്ടു മത്സര ടെസ്റ്റ് പരമ്പര.
ഇരുപത്തിമൂന്നുകാരന്‍ ഹോള്‍ഡറെ കഴിഞ്ഞ ഡിസംബറില്‍ ഏകദിന ടീമിന്റെ നായകനായും നിയമിച്ചിരുന്നു. ഈ മാസം 20ന് ബാര്‍ബഡോസില്‍ ടീമിന്റെ ക്യാംപ് ആരംഭിക്കും. ഒക്ടോബര്‍ ഒന്നിന് ശ്രീലങ്കന്‍ ടീം വെസ്റ്റിന്‍ഡീസിലെത്തും.
ടീം: ജയ്‌സണ്‍ ഹോള്‍ഡര്‍ (നായകന്‍), ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (ഉപനായകന്‍), ദേവേന്ദ്ര ബിഷൂ, ജെര്‍മെയ്ന്‍ ബ്ലാക്ക് വുഡ്, കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്, ഡാരന്‍ ബ്രാവോ, രജീന്ദ്ര ചന്ദ്രിക, ഷെയ്ന്‍ ഡൗറിച്ച്, ഷാന്നണ്‍ ഗബ്രിയേല്‍, ഷായി ഹോപ്, ദിനേശ് രാംദിന്‍, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ജെറോം ടെയ്‌ലര്‍, ജോമെല്‍ വാറികന്‍.
















