ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അഞ്ചാം നമ്പര്‍ സ്ഥാനത്തിന് യോഗ്യന്‍ അജിങ്ക്യ രഹാനെയെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ലങ്കയില്‍ ആദ്യ ടെസ്റ്റില്‍ അഞ്ചാമനായാണ് അജിങ്ക്യ എത്തിയത്. എന്നാല്‍, മൂന്നാം നമ്പറില്‍ രോഹിത് പരാജയപ്പെട്ടതോടെ താരത്തെ മൂന്നാമതിറക്കി. നാലാമതോ അഞ്ചാമതോ അജിങ്ക്യ എത്തുന്നതാണ് നല്ലത്.
മൂന്നാം നമ്പറിന് യോഗ്യനല്ലെന്ന് ഒരിക്കലും പറയില്ല. എന്നാല്‍, വാലറ്റവുമായി ചേര്‍ന്നു കളിക്കാനുള്ള അജിങ്ക്യയുടെ മികവ് അംഗീകരിക്കണം- ദ്രാവിഡ് പറഞ്ഞു. ആകാശ് ചോപ്രയുടെ ദി ഇന്‍സൈഡര്‍ എന്ന പുസ്തകത്തിന്റെ പ്രകാശത്തിനിടെ ദ്രാവിഡിന്റെ പരാമര്‍ശം. രഹാനെയും ചടങ്ങില്‍ പങ്കെടുത്തു.
















