Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016 യോഗ്യത: നെതര്‍ലന്‍ഡ്‌സിന് അപ്രതീക്ഷിത തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 09:15 pm IST
inSports

ആംസ്റ്റര്‍ഡാം: യൂറോ 2016 യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സിന് അപ്രതീക്ഷിത തോല്‍വി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ അത്ര കരുത്തരല്ലാത്ത ഐസ്‌ലന്‍ഡാണ് ഡച്ച് പോരാളികളെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സിഗുഡ്‌സനാണ് ഐസ്‌ലന്‍ഡിന്റെ വിജയഗോള്‍ നേടിയത്. പരാജയത്തോടെ നെതര്‍ലന്‍ഡ്‌സിന്റെ യോഗ്യതയും തുലാസിലായി. 7 കളികളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനത്താണ്.

കളിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചിട്ടും ഒരിക്കല്‍ പോലും ആര്യന്‍ റോബനും ഡിപെയും ഹണ്ട്‌ലറും ഉള്‍പ്പെട്ട സൂപ്പര്‍ താരനിരക്ക് ഐസ്‌ലന്‍ഡ് വല കുലുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ കളിയുടെ 33-ാം മിനിറ്റില്‍ മാര്‍ട്ടിന്‍സ് ഇന്‍ഡി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും ഡച്ച് പടക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് ഡച്ച് ടീം കളിച്ചത്. ഇതിന് രണ്ട് മിനിറ്റ് മുമ്പ് റോബന്‍ പരിക്കേറ്റ് കളത്തില്‍ നിന്ന് പിന്‍വാങ്ങിയതും അവര്‍ക്ക് ദോഷം ചെയ്തു. ഐസ്‌ലന്‍ഡ് ഗോളിയുടെ മിന്നുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്‌സിന് വിജയം നിഷേധിച്ചത്. സ്‌നൈഡറും ഒമ്പതോളം ഷോട്ടുകളാണ് ഐസ്‌ലന്‍ഡ് ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ ഡച്ചിന് എതിരാളികള്‍ തുര്‍ക്കിയാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കസാക്ക്സ്ഥാനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ വിജയം. മിലന്‍ സ്‌കോഡയുടെ ഇരട്ട ഗോളാണ് ചെക്കിന് വിജയം സമ്മാനിച്ചത്. 74, 86 മിനിറ്റുകളിലായിരുന്നു സ്‌കോഡയുടെ ഹെഡ്ഡര്‍ ഗോള്‍. 21-ാം മിനിറ്റില്‍ ലോങ്‌വിനെന്‍കോയാണ് കസാക്ക്സ്ഥാന്റെ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയും ലാത്‌വിയയും 1-1ന് സമനില പാലിച്ചു.

വിജയത്തോടെ ഐസ്‌ലന്‍ഡ് 7 കളികളില്‍ നിന്ന് 18 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കസാക്ക്സ്ഥാനെ പരാജയപ്പെടുത്തിയാല്‍ ഐസ്‌ലന്‍ഡിന് യോഗ്യത ഉറപ്പാക്കാം. 16 പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്കാണ് ഗ്രൂപ്പില്‍ രണ്ടാമത്.

ഗ്രൂപ്പ് ബിയില്‍ സൈപ്രസിനെ പരാജയപ്പെടുത്തി വെയ്ല്‍സും യോഗ്യതക്കരകിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വെയ്ല്‍സ് സൈപ്രസിനെ കീഴടക്കിയത്.  തുല്യശക്തികളുടെ പോരാട്ടത്തില്‍ 82-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത്ത് ബെയ്‌ലാണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വെയ്ല്‍സിന്റെ വിജയഗോള്‍ നേടിയത്. അടുത്ത കളിയില്‍ വെയ്ല്‍സ് ഞായറാഴ്ച ഇസ്രയേലിനെ നേരിടും. ഈ കളിയില്‍ വിജയിച്ചാല്‍ വെയ്ല്‍സിന് യൂറോ യോഗ്യത നേടാം. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സഗോവിനയെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.

കളിയുടെ 15-ാം മിനിറ്റില്‍ എഡിന്‍ സെക്കോയിലൂടെ ബോസ്‌നിയ മുന്നിലെത്തി. എന്നാല്‍ 23-ാം മിനിറ്റില്‍ ഫെല്ലാനി, 43-ം മിനിറ്റില്‍ കെവിന്‍ ഡി ബ്ര്യൂയന്‍, 78-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഈഡന്‍ ഹസാര്‍ഡ് എന്നിവര്‍ ലക്ഷ്യം കണ്ടതോടെ വിജയം ബല്‍ജിയത്തിനൊപ്പം. 7 കളികളില്‍ നിന്ന് 14 പോയിന്റുമായി ബെല്‍ജിയം രണ്ടാം സ്ഥാനത്ത്. അടുത്ത കളിയില്‍ സൈപ്രസ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. മറ്റൊരു കളിയില്‍ ഇസ്രായേല്‍ 4-0ന് അന്‍ഡോറയെ പരാജയപ്പെടുത്തി. 12 പോയിന്റുള്ള ഇസ്രയേല്‍ ഗ്രൂപ്പില്‍ മൂന്നാമത്.

ഗ്രൂപ്പ് എച്ചില്‍ കരുത്തരായി ഇറ്റലി കഷ്ടിച്ച് വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ദുര്‍ബലരായ മാള്‍ട്ടയെയാണ് അവര്‍ മറികടന്നത്. കളിയുടെ 69-ാം മിനിറ്റില്‍ ഗ്രസിയാനോ പെല്ലെ വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ നോര്‍വേ 1-0ന് ബള്‍ഗേറിയയെ പരാജയപ്പെടുത്തി. 50-ാം മിനിറ്റില്‍ വിഗാര്‍ഡ് ഫോറന്‍ നോര്‍വേയുടെ വിജയഗോള്‍ നേടി. മറ്റൊരു കളിയില്‍ അസര്‍ബെയ്ജാന്‍ കരുത്തരായ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പില്‍ 7 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്തേക്ക് കയറി. ക്രൊയേഷ്യക്കും 15 പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാണ്. 13 പോയിന്റുമായി നോര്‍വേ മൂന്നാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.