കല്‍പ്പറ്റ : ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഇന്ന്. ജില്ലയില്‍ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളിലായി മുന്നൂറ് ശോഭായാത്രകള്‍ നടക്കും. വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസിനും പുണ്യം എന്ന മഹത്തായ സന്ദേശമയുര്ത്തിയാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണയന്തി ആഘഓഷങ്ങള്ക്ക് തുടക്കംകുറിച്ചത്.
വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയില്‍ നടക്കുന്ന ശോഭായാത്രകള്‍ : പുല്‍പ്പള്ളിയില്‍ കുറിച്ചിപ്പറ്റ, ആനപ്പാറ, ചേ ത്തില, പാക്കം, കണ്ടാമല, മീനംകൊല്ലി, പാലമൂല, ഇരിപ്പൂട്, ചുണ്ടക്കൊല്ലി, പാളക്കൊല്ലി, കേളക്കവല, ചേകാടി, ആശ്രമക്കൊല്ലി, കല്ലുവയല്‍, വേടന്‍കോട്, കോളറാട്ട്ക്കുന്ന്, കുളത്തൂര്‍, മണ്ഡപമൂല, കാര്യമ്പാടിക്കുന്ന്, കിഴക്കെക്കുന്ന്, ചെറ്റപ്പാ ലം എന്നിവിടങ്ങളില്‍നിന്നെത്തുന്ന ശോഭായാത്രകള്‍ വൈ കീട്ട് നാല് മണിയോടെ താഴെയങ്ങാടി ചേടാറ്റിന്‍കാവില്‍ സ ംഗമിച്ച് മഹാശോഭായാത്രയാ യി നഗരപ്രദക്ഷിണത്തിനുശേ ഷം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സീതാലവ കുശക്ഷേ ത്രത്തില്‍ സമാപിക്കും. ഇരുളത്ത് നാല് ശോഭായാത്രകളും ശശിമലയില്‍ നാല് ശോഭായാത്രകളും പെരിക്കല്ലൂരില്‍ രണ്ട് ശോഭായാത്രകളും നടക്കും.
അമ്പകുത്തി, പെരുവക, കമ്മന, വള്ളിയൂര്‍ക്കാവ്, താഴെയങ്ങാടി, പാലാക്കുളി, ഒഴക്കോടി, തവിഞ്ഞാല്‍ , അമ്പലവയല്‍, തലപ്പുഴ, അഗ്രഹാരം, ഒണ്ടയങ്ങാടി, തോണിച്ചാല്‍, കണിയാരം, ദ്വാരക, പിലാക്കാവ്, പഞ്ചാരക്കൊല്ലി, കൊയ്യാലകണ്ടി എരുമത്തെരുവ് എന്നീ പ്രദേശങ്ങളിലെ ശോഭായാത്രകള്‍ മാനന്തവാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണത്തിനുശേഷം കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിക്കും. പേര്യ, വരയാല്‍, വെണ്മണി, വളാട്, വട്ടോളി, തലപ്പുഴ എന്നീ പ്രധാന കേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടക്കും. പതിനെട്ടോളം ശോഭായാത്രകള്‍ കാട്ടിക്കുളം രണ്ടാംഗേറ്റില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബസ്സ്റ്റാന്റില് സംഗമിക്കും.
കാട്ടിക്കുളം ശ്രീവിഘ്നേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇക്കുറി ശോഭയാത്രയില്‍ നൂറോളം ബാലികമാരെ അണിനിരത്തി ഗോപികാനൃത്തവും അരങ്ങേറും. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സംഘടനാകാര്യദര്‍ശി സി.സി.സെല്വന് പരിപാടിയില്‍ സംബന്ധിക്കും.
പനമരം നിരീട്ടാടി, കൈപ്പാട്ടുക്കുന്ന്, ചുണ്ടക്കുന്ന്, എരനെല്ലൂര്‍, മേച്ചേരി, മാതോത്ത്പൊയില്‍, പുഞ്ചവയല്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ പനമരത്ത് സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കന്മാര് ക്ഷേത്രത്തില്‍ സമാപിക്കും. നിരവില്‍പ്പുഴ, വെളിയരണ, മൊതക്കര, വെള്ളമുണ്ട, ചെറുകര, കരിങ്ങാരി, അഞ്ചുക്കുന്ന്, എന്നീ ഭാഗങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ വിവിധകേന്ദ്രങ്ങളിലെത്തിചേര്ന്ന് മഹാശോഭായാത്രയായി സമാപിക്കും.
കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, വെള്ളാരംകുന്ന്, അത്തിമൂല, റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച് അയ്യപ്പക്ഷേത്രത്തില്‍ സമാപിക്കും. ആനേരി, പാറക്കല്‍, പുളിക്ക ല്ക്കുന്ന്, പറളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രാവിലെ പത്ത് മണിക്കാരംഭിക്കുന്ന ശോഭായാത്രകള്‍ കമ്പളക്കാട് ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ആനേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. കണിയാമ്പറ്റ, പള്ളിയറ, വരദൂര്‍, പൊങ്ങിണി, കാനഞ്ചേരി, കരണി, പനങ്കണ്ടി, മൂതിമൂല, കാര്യമ്പാടി, അരിമുള, കാവുമന്ദം, വെണ്ണിയോട്, മുട്ടില്‍, വാഴവറ്റ, പള്ളിക്കുന്ന്, പിണങ്ങോട് തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും.
പടിഞ്ഞാറത്തറയില്‍ പതിനെട്ട് സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ കാപ്പുട്ടിക്കല്‍ സംഗമിച്ച് മഹാശോഭായാത്രയായി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിക്കും.
മേപ്പാടി, പുഴമൂല, ചെ മ്പോത്തറ, പൂത്തക്കൊല്ലി നി ന്നുള്ള ശോഭായാത്രകള്‍ മാരിയമ്മക്ഷേ്രത്തില് സമാപിക്കും. വൈത്തിരി, കോളിച്ചാല്‍, തളിമല, കണ്ണാടിച്ചോല, പഴയവൈത്തിരി ഇടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ വൈത്തിരി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിക്കും. ആനപ്പാറ, നെടുമ്പാല, ഓടത്തോട്, ചൂരല്‍മല, തൃക്കൈപ്പറ്റ, ഏഴാംചിറ, താഴെ അരപ്പറ്റ, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും.
ചീങ്ങേരി, അമ്പലവയല്‍, അമ്പുക്കുത്തി, നരിക്കുണ്ട്, പാടിപറമ്പ്, പെരുമ്പാടിക്കുന്ന്, നെടുമുള്ളി, ചെന്നായ്ക്കൊല്ലി, ചുള്ളിയോട്, വടുവന്‍ചാല്‍, നീലിമല, കോട്ടൂര്‍, ആണ്ടൂര്‍, തോമാട്ടുചാല്‍, ചീനപ്പുല്ല് തുടങ്ങിയ ഇടങ്ങളിലും അമ്പതോളം ശോഭായാത്രകള്‍ നടക്കും.
ഗണപതിവട്ടം കുപ്പാടി, കടമാന്‍ചിറ, മന്ദംക്കൊല്ലി, പഴുപ്പത്തൂര്‍, മണിച്ചിറ, മലവയല്‍, പൂമല, ദൊട്ടപ്പന്‍ക്കുളം, പൂതിക്കാട്, പുത്തന്‍ക്കുന്ന്, കൈപ്പഞ്ചേരി, അരിവയല്‍, കൊളഗപ്പാറ സ്ഥലങ്ങളില്നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ മാരിയമ്മന്‍ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഗണപതിക്ഷേത്രത്തില്‍ സമാപിക്കും. ബാലഗോകുലം സം സ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍ ഗണപതിവട്ടത്ത് ജന്മാഷ്ടമി സന്ദേശം നല്‍കും.
കല്ലൂര്‍, തേക്കുംപറ്റ, മൂലങ്കാവ്, വട്ടത്താണി, ചീരാല്‍, മൂന്നാനക്കുഴി, കോളിയാടി തുടങ്ങിയ സ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും. പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട് ഭാഗങ്ങളെ കേന്ദ്രീകരിച്ച് അമ്പതോളം ശോഭായാത്രകള്‍ നടക്കും. മീനങ്ങാടി, കാരച്ചാ ല്‍, താഴത്തുവയല്‍, വേങ്ങൂര്‍, കോലമ്പറ്റ, പന്നിമുണ്ട, തുങ്ങിയ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ മീനങ്ങാടി മല്‍സ്യാവതാര ക്ഷേത്രത്തില്‍ സമാപിക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചീരാല്‍ ‘ഗവതിക്ഷേത്രത്തില് സംഗമിച്ച് മഹാശോ’യാത്രയായി ചീരാല്‍ നഗരപ്രദക്ഷിണത്തോടെ വെണ്ടോല്‍ ശ്രീമഹാവിഷ്ണുക്ഷേത്തില് എത്തിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: