മാനന്തവാടി : കഴിഞ്ഞദിവസം നടന്ന സംഭവത്തെതുടര്‍ന്ന് ഗൈനോക്കളജിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തതോടെ ജില്ലാ ആശുപത്രിയില്‍ ഗൈനോക്കളജി വിഭാഗം പ്രവര്‍ത്തനം അവതാളത്തിലായി. അവശേഷിക്കുന്ന ഡോക്ടര്‍ക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ പകല്‍ ഗൈനോക്കോളജി ഒപി അടച്ചിട്ടു.
ജില്ലാ ആശുപത്രിയില്‍ അഞ്ച് ഗൈനോക്കോളജി ഡോക്ടര്‍മാരാണ് വേണ്ടത്. ഉള്ളത് മൂന്ന്പേര്‍ മാത്രമാണ്. ഇതില്‍ ഒരാള്‍ ഒരുമാസത്തേക്ക് അവധിയിലും ഒരാള്‍ക്ക് സസ്പെന്ഷനുമായതോടെ യാണ് ഗൈനോക്കളജി വിഭാഗം പ്രവര്‍ത്തനം അവതാളത്തിലായത്. ധാരാളം ഗര്‍ഭിണികളാണ് ചികിത്സ ലഭിക്കാതെ ഇന്നലെ മടങ്ങിയത്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട പ്രതിരോധചികിത്സയും മുടങ്ങിയതായാണ് സൂചന. എന്നാല്‍ ഇന്നുമുതല്‍ ഗൈനോക്കളജി വിഭാഗം പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. എന്ത് നടപടി സ്വീകരിച്ചാലും ഡോക്ടര്‍മാരുടെ കുറവ് വരുംദിവസങ്ങളില്‍ ജില്ലാ ആശുപത്രിപ്രവര്ത്തനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
അതേസമയം സസ്പെന്‍ഷനിലായ ഡോക്ടര്‍ സുഷമ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കണമെന്നാവശ്യപ്പെട്ട് ഉന്നത ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതിനല്കാനൊരുങ്ങുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: