പുല്‍പ്പള്ളി: ജില്ലയിലേക്ക് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നതിന് ഇടത്താവളമായി മാറിയ കര്‍ണ്ണാടകയിലെ ബൈരക്കുപ്പ ഗ്രാമത്തെ ലഹരിവിമുക്തമാക്കാന്‍ അധികൃതര്‍ നടപടികളാരംഭിച്ചു. സാധാരണക്കാരായ ഗ്രാമീണ ജനതയെ ലഹരിക്കടിമകളാക്കുകയും അവരുടെ സൈ്വര്യജീവിതവും കുടുംബജീവിതവും താറുമാറാക്കുകയും ചെയ്യുന്ന മാഫിയക്കെതിരേ ജനങ്ങളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവിടെയുണ്ടായിരുന്ന മദ്യഷാപ്പുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയപ്പോള്‍ അനധികൃതമായി വന്‍തോതില്‍ ഇവിടെ മദ്യവ്യവസായം തഴച്ചുവളരുകയായിരുന്നു. കേരളത്തില്‍ നിന്നുമുള്ള ഉപഭോക്താക്കളാണ് അധികവും ഈ കേന്ദ്രങ്ങളിലെത്തിയിരുന്നത്. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ കേരളത്തിലേക്കുള്ള മുഖ്യകയറ്റുകേന്ദ്രം ബൈരക്കുപ്പയാണ്. കേരളാ പോലീസിന് ഇവിടെ പരിശോധിക്കാന്‍ അനുവാദമില്ലാത്തതും പ്രാദേശികമായി ലഹരി മാഫിയക്കുള്ള ചില പിന്തുണയും ബൈരക്കുപ്പയെ ലഹരിമാഫിയകളുടെ കേന്ദ്രമാക്കുകയായിരുന്നു. ഇവിടെ അനധികൃത മദ്യവില്‍പ്പനയിലൂടെ കോടികള്‍ സമ്പാദിച്ചവരുമുണ്ട്. എന്നാല്‍ അതിന്റെ ഇരട്ടിയിലേറെയാണ് എല്ലാം നഷ്ടപ്പെട്ടവരും ആത്മഹത്യ ചെയ്തവരും കൊലചെയ്യപ്പെട്ടവരും. കേരള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ മദ്യമാഫിയകള്‍ കോളേജ്, സ്കൂള്‍ കുട്ടികളെപ്പോലും കരിയറായും ഉപയോഗിച്ചിരുന്നു. യുവാക്കളടക്കം മദ്യലഹരിക്ക് അടിമകളായത് ബൈരക്കുപ്പ ഗ്രാമത്തെ ഒന്നാകെ ഉണര്‍ത്തുകയായിരുന്നു. ബൈരക്കുപ്പക്കുണ്ടായ പേരുദോഷം മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്റും ഭരണസസമിതിയും ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് തിരുപ്പതി അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ ചിന്നസ്വാമി, പഞ്ചായത്ത് എക്സി. ഓഫീസര്‍ ചിന്നസ്വാമി, പഞ്ചായത്തംഗങ്ങളായ സുരേഷ്, ശിവരാജു, കൃഷ്ണന്, വെങ്കിടേഷ്, ശിവരാജ് എന്നിവര്‍ പ്രസംഗിച്ചു. ജനജാഗ്രതാ സമിതികളുടെ മേല്‍നോട്ടത്തില്‍ നടവഴികളിലൂടെയുള്ള ലഹരിക്കടത്തും കടകളിലൂടെയുള്ള വില്‍പ്പനയും തടയുന്നതിനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: