ബത്തേരി : ടൗണിന് സമീപം ദൊട്ടപ്പന്‍കുളത്ത് ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങിയതായുള്ള അഭ്യൂഹം പരിഭ്രാന്തി പടര്‍ത്തി. ദൊട്ടപ്പന്‍ കുളം തേജസ് റെസിഡന്ഷ്യനിലെ ബാബുകുര്യന്റെ വീടിന് സമീപത്തായാണ് പുലിയെ കണ്ടതത്രേ. ബാബുവിന്റെ വീട്ടില്‍ മരപ്പണിക്കെത്തിയ ചെറക്കായിയാണ് പുലിയെ കണ്ടത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബാബുവിന്റെ വീടിന് സമീപത്ത് അമ്പത് മീറ്റര്‍ മാറി നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലെ ഇന്‍ഡസ്ട്രിയല്‍ തൊഴിലാളിയും പുലിയെ കണ്ടതായാണ് പറയപ്പെടുന്നത്. വിവരം ഉടന്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബത്തേരി ഫോറസ്റ്റ് സെക്ഷനില്‍ നിന്നുമെത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പുലിക്കായി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തിരച്ചിലിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പുലി കടന്ന് കളഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതേസമയം പുലിയുടെ കാല്‍പ്പാടുകളോ മറ്റോ വനപാലകര്‍ക്ക് സ്ഥലത്ത് നിന്ന് കണ്ടെത്താനായിട്ടില്ല. ബത്തേരി സ്റ്റേഷനില്‍ നിന്ന് പ്രിന്‍സിപ്പള്‍ എസ്ഐ ടിഎ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി. വിവരമറിഞ്ഞ് രാഷ്ട്രീയ കക്ഷിനേതാക്കളായ സികെ സഹദേവന്, കെസി യോഹന്നാന്, ഡിപി രാജശേഖരന് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. നാട്ടില്‍ പുലിയിറങ്ങിയതായുള്ള വാര്‍ത്ത പടര്‍ന്നതോടെ ജനം പരിഭ്രാന്തിയിലാണ്. പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയിറങ്ങിയ സാഹചര്യത്തില്‍ രാത്രിയില്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുമെന്ന് വനംവകുപ്പ് അറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: