ബാങ്കോക്ക്: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവ് സതീഷ് കുമാര്‍ ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തി. 91 കി. ഗ്രാം വിഭാഗത്തിന് മുകളിലുള്ളവരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് സതീഷ് സെമിയിലെത്തിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ താജിക്കിസ്ഥാന്റെ സിയോവുഷ് സുഖുറോവിനെ ഇടിച്ചിട്ടാണ് സതീഷിന്റെ കുതിപ്പ്. സെമിയില്‍ ചൈനയുടെ വാങ് ഷിബാവോയാണ് സതീഷിന്റെ എതിരാളി. സെമിയിലെത്തിയതോടെ സതീഷ് ഒക്ടോബറില്‍ ഖത്തറില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിനും യോഗ്യതനേടി. കഴിഞ്ഞ ദിവസം ശിവ് ഥാപ്പ, വികാസ് കൃഷ്ണന്‍, ദേവേന്ദ്രോ എന്നിവരും സെമിയിലെത്തിയിരുന്നു. അതേസമയം 52 കി.ഗ്രാം വിഭാഗത്തില്‍ മദന്‍ലാലും 81 കി.ഗ്രാം വിഭാഗത്തില്‍ കുല്‍ദീപ് സിംഗും പുറത്തായി.
















