ടോക്കിയോ: രണ്ടായിരത്തിപതിനെട്ടില്‍ മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ മേഖലയിലെ രണ്ടാം ഘട്ട യോഗ്യതാ മത്സരത്തില്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ ടീമുകള്‍ക്ക് ജയം.
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കംപോഡിയയെ തകര്‍ത്തു. കെയ്‌സുകി ഹോണ്ട, മയാ യോഷിത, ഷിന്‍ജി കഗാവ എന്നിവര്‍ ജപ്പാന്റെ ഗോള്‍ സ്‌കോറര്‍മാര്‍. യോഗ്യതാ റൗണ്ടില്‍ ജപ്പാന്റെ ആദ്യ വിജയമാണിത്. ഗ്രൂപ്പ് ജിയില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ലാവോസിനെ തകര്‍ത്തത്. ദക്ഷിണ കൊറിയയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയും രണ്ടാം വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ കീഴടക്കി.
















