കാട്ടിക്കുളം:കാട്ടിക്കുളം ശ്രീവിഘ്നേശ്വര ബാലഗോകുലത്തിൻറെ ആഭിമുഖ്യത്തിൽ സപ്തംബർ അഞ്ചിന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇക്കുറി ശോഭയാത്രയിൽ ഗോപികാനൃത്തവും അരങ്ങേറുന്നു.നൂറോളം ബാലികമാരെ അണിനിരത്തി അവതരിപ്പിക്കുന്ന ഗോപികാനൃത്തത്തിൻറെ അവസാനവട്ട ഒരുക്കങ്ങളും അണിയറയിൽ പൂർത്തിയാക്കികഴിഞ്ഞു.വയനാട്ടിൽ ഇതാദ്യമായാണ് ഇത്രയും കുട്ടികള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ഗോപികാനൃത്തം ശോഭയാത്രയിൽ അണിനിരക്കുന്നത്.കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിനിയായ അധ്യാപികയാണ് കുട്ടികളെ നൃത്തംഅഭ്യസിപ്പിക്കുന്നത്.വൈകുന്നേരം മൂന്നുമണിക്ക് രണ്ടാംഗേറ്റിൽ നിന്നുംആരംഭിക്കുന്ന മഹാശോഭയാത്ര നഗരപ്രദിക്ഷിണംനടത്തി അമ്പാടിനഗറിൽ സമാപിക്കുമെന്ന് ഭാരവാഹികളായ ടി.ഗിരീഷ്, കെ.വി സജീവൻ, എ.പി .പ്രഭാകരന് എന്നിവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: