മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്കും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ടീം ഇന്ത്യക്ക് അഭിനന്ദിനമറിയിച്ചത്.
ഒരു മത്സരത്തില്‍ പിന്നിട്ടു നിന്ന ശേഷം മികച്ച തിരിച്ചുവരവാണ് ടീം നടത്തിയതെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. കോഹ്‌ലിക്കും ടീം ഇന്ത്യക്കും ഇനിയും ഏറെ മുന്നേറാനുണ്ടെന്നും ടീമിന് ഇനിയും ധാരാളം വിജയങ്ങളുണ്ടാകട്ടെയെന്നും സച്ചിന്‍ പോസ്റ്റില്‍ ആശംസിച്ചു.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ വിദേശ പരമ്പര വിജയം കൂടിയാണ് ഇത്.
















