കല്‍പ്പറ്റ: സംയുക്ത തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയില്‍ ഭാഗികം അമ്പലവയലില്‍ അനിഷ്ട സംഭവം. സ്കൂളിലെത്തിയ അധ്യാപകനെയും ജീവനക്കാരനെയും പണിമുടക്ക് അനുകൂലികള്‍ മര്‍ദിച്ചതായാണ് പരാതി. ജില്ലയിലെ കട കമ്പോളങ്ങളും ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും സാധാരണ പോലെ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ, ടാക്സി വാഹനങ്ങളും കെ.എസ്.ആര്.ടി.സി. ബസുകളും പണിമുടക്കില്‍ പങ്കെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലകോം മേഖല എന്നിവയെല്ലാം പൂര്‍ണമായും അടഞ്ഞുകിടന്നു. ജില്ലയിലെ പ്രധാന തൊഴില്‍ മേഖലയായ തോട്ടംമേഖല, മോട്ടോര്‍ മേഖല, നിര്‍മാണമേഖല, കാര്‍ഷികമേഖല എന്നിവയെല്ലാം പണിമുടക്കില്‍ പൂര്‍ണമായും സ്തംഭിച്ചു. വ്യവസായ സ്ഥാപനങ്ങളുള്‍പ്പടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും പണിമുടക്കിനോട് സഹകരിച്ചു. ജില്ലയില്‍ മൊത്തം 57 ശതമാനം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. കലക്ടറേറ്റില്‍ 20 ശതമാനം ജീവനക്കാരാണ് ജോലിക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: