ബാഴ്സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ രംഗത്തുവന്നു. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും ബാഴ്സ വിടുന്നതിനെക്കുറിച്ച് ആരുമായും ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടിെല്ലന്നും താരം വ്യക്തമാക്കി.
കദേശം 2000 കോടി മുടക്കി നെയ്മറെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കുന്നുവെന്നും അതിനുള്ള ചര്‍ച്ചകള്‍ മാഞ്ചസ്റ്ററുമായി പുരോഗമിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ബാഴ്സിലോണയില്‍ താന്‍ സന്തുഷ്ടനാണെന്നും ഇത്തവണയും ബാഴ്സയെ കിരീടത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നെയ്മര്‍ സ്പെയിനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാഴ്സയുടെ മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യം ലോകത്തെ മികച്ച മുന്നേറ്റ നിരയായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: