Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ വിജയം ഏഴ് വിക്കറ്റ് അകലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 09:05 pm IST
inSports

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം ഏഴ് വിക്കറ്റ് അകലെ. രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായി 386 റണ്‍സിനെ പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക നാലാം ദിവസം വെളിച്ചക്കുറവ് മൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്.

ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ലങ്കക്ക് വിജയിക്കാന്‍ ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 319 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ജയിക്കാന്‍ ലങ്കയുടെ ശേഷിച്ച ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തണം. 24 റണ്‍സുമായി കൗശല്‍ സില്‍വയും 22 റണ്‍സുമായി ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.

ഇന്നലെ 21ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ 274 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ (58), രോഹിത് ശര്‍മ്മ (50), സ്റ്റുവര്‍ട്ട് ബിന്നി (49), അമിത് മിശ്ര (39), നമന്‍ ഓജ (35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്നലെ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (21) രോഹിത് ശര്‍മ്മയും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 64-ല്‍ എത്തിയപ്പോള്‍ നുവാന്‍ പ്രദീപിന്റെ പന്തില്‍ വിരാട് കോഹ്‌ലിയെ തരംഗ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.

പിന്നീട് രോഹിതും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 54 റണ്‍സ് നേടി. 72 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സറുമടക്കം 50 റണ്‍സെടുത്ത രോഹിതിനെ ധമിക പ്രസാദിന്റെ പന്തില്‍ പ്രദീപ് പിടികൂടി. പിന്നീട് ബിന്നിയും നമന്‍ ഓജയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും സ്‌കോര്‍ 160-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 62 പന്തില്‍ നിന്ന് 7 ഫോറോടെ 49 റണ്‍സെടുത്ത ബിന്നിയെ പ്രസാദിന്റെ പന്തില്‍ തരംഗ കയ്യിലൊതുക്കി. സ്‌കോര്‍ 179-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

35 റണ്‍സെടുത്ത ഓജയെ ഹെറാത്തിന്റെ പന്തില്‍ കരുണരത്‌നെ മടക്കി. പിന്നീട് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന് സാക്ഷ്യം വഹിച്ചു. അമിത് മിശ്രയും അശ്വിനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 234 റണ്‍സിലെത്തി. 39 റണ്‍സെടുത്ത മിശ്ര റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്ന് നാല് റണ്‍സെടുത്ത ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അശ്വിന്‍ സ്‌കോര്‍ 269 റണ്‍സിലെത്തിച്ചു. പ്രദീപിന്റെ പന്തില്‍ ഹെറാത്തിന് ക്യാച്ച് നല്‍കി ഉമേഷ് യാദവ് മടങ്ങിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.

ഒടുവില്‍ സ്‌കോര്‍ 274-ല്‍ എത്തിയപ്പോള്‍ പത്താമനായി 58 റണ്‍സെടുത്ത ആര്‍. അശ്വിനും കൂടാരം കയറി. പ്രസാദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശല്‍ പെരേരക്ക് ക്യാച്ച് നല്‍കിയാണ് അശ്വിന്‍ മടങ്ങിയത്. 2 റണ്‍സുമായി ഇഷാന്ത് ശര്‍മ്മ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 111 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്ന ഇന്ത്യയുടെ ആകെ ലീഡ് 385 റണ്‍സായി. ശ്രീലങ്കക്ക് വേണ്ടി ധമിക പ്രസാദും നുവാന്‍ പ്രദീപും നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

386 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്കയെ തുടക്കത്തിലേ രണ്ട് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യന്‍ പേസര്‍മാര്‍ പ്രതിരോധത്തിലാക്കി. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍മാത്രമുള്ളപ്പോള്‍ ഉപുല്‍ തരംഗയെ (0) ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ നമന്‍ ഓജ കയ്യിലൊതുക്കി. ഒരു റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. ഇത്തവണ ഉമേഷ് യാദവിന്റെ ഊഴമായിരുന്നു. റണ്ണൊന്നുമെടുക്കാതിരുന്ന കരുണരത്‌നെ (0)യെ യാദവിന്റെ പന്തില്‍ ഓജ പിടികൂടി. പിന്നീട് കൗശല്‍ സില്‍വയും ചണ്ഡിമലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 21-ല്‍ എത്തിയപ്പോള്‍ ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. 18 റണ്‍സെടുത്ത ചണ്ഡിമലിനെ കോഹ്‌ലി പിടികൂടി. പിന്നീട് സില്‍വയും ആഞ്ചലോ മാത്യൂസും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ നാലാം ദിനത്തെ കളി അവസാനിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.