ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ഷിപ്പായ യുഎസ് ഓപ്പണിന് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും വനിതകളില്‍ നിലവിലെ ജേത്രിയും ലോക ഒന്നാം നമ്പറുകാരിമായ അമേരിക്കയുടെ സെറീന വില്ല്യംസും ഒന്നാം സീഡുകാര്‍. പുരുഷ വിഭാഗത്തില്‍ ക്രൊയേഷ്യയുടെ മാരിന് സിലിക്കാണ് നിലവിലെ ചാമ്പ്യന്‍.
പുരുഷ വിഭാഗത്തില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് രണ്ടാം സീഡ്.
ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാമതായും സീഡ് ചെയ്യപ്പെട്ടു. സ്പാനിഷ് കരുത്തന് റാഫേല്‍ നദാല്‍ എട്ടാം സീഡാണ്. വനിതാ വിഭാഗത്തില്‍ റുമാനിയയുടെ സിമോണ ഹാലപ്പാണ് രണ്ടാം സീഡ്. റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ മൂന്നാം സീഡും ഡാനിഷ് താരം കരോലിന വോസ്നിയാക്കി നാലാം സീഡുമാണ്.
ഒന്നാം റൗണ്ടില്‍ ഡോക്കോവിച്ചിന് എതിരാളി ബ്രസീലിയ താരം ജോ സോസയും രണ്ടാം സീഡ് ഫെഡറര്‍ക്ക് അര്‍ജന്റീന താരം ലിയനാര്‍ഡോ മേയറുമാണ് എതിരാളി. വനിതകളില്‍ സെറീനക്ക് എതിരാളി റഷ്യന്‍ താരം വിതാലിയ ഡിയാചെന്കോയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: