Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് അഞ്ച് ഗോള്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 08:59 pm IST
inSports

മാഡ്രിഡ്: സൂപ്പര്‍താരം ഗരെത്ത് ബെയ്‌ലിന്റെയും ജെയിംസ് റോഡ്രിഗസിന്റെയും ഇരട്ട ഗോളുകളുടെ കരുത്തില്‍ റയല്‍മാഡ്രിഡിന് മിന്നുന്ന വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന സ്പാനിഷ് ലീഗിലെ  തങ്ങളുടെ രണ്ടാം കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകളുകള്‍ക്ക് റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ തകര്‍ത്തുവിട്ടു. ലീഗില്‍ ഈ സീസണില്‍ റയലിന്റെ ആദ്യ വിജയമാണ്. ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ജിഗോണുമായി റയല്‍ സമനില പാലിച്ചിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ കണ്ടെത്താതിരുന്ന മത്സരത്തില്‍ 2, 89 മിനിറ്റുകളില്‍ ബെയ്‌ലും 39, 50 മിനിറ്റുകളില്‍ ജെയിംസ് റോഡ്രിഗസും 47-ാം മിനിറ്റില്‍ കരിം ബെന്‍സേമയും റയലിന് വേണ്ടി നിറയൊഴിച്ചു. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ 1-0ന് മലാഗയെ കീഴടക്കി.

സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ റയലിന്റെ സര്‍വാധിപത്യമായിരുന്നു പ്രകടമായിരുന്നത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളെക്കാള്‍ ഏറെ മുന്നിട്ടുനിന്ന റയല്‍ കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ നിറയൊഴിച്ചു. റോഡ്രിഗസിന്റെ ക്രോസാണ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ബെയ്ല്‍ ബെറ്റിസ് വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ കരിം ബെന്‍സേമയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ഷോട്ടുകള്‍ ബെറ്റിസ് ഗോളി തടുത്തിട്ടു. വീണ്ടും എതിര്‍ ബോക്‌സിലേക്ക് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയ റയല്‍ മാഡ്രിഡ് 38-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ജെയിംസ് റോഡ്രിഗസാണ് സുന്ദരമായ ഷോട്ടിലൂടെ വലയിലെത്തിച്ചത്. ഇതോടെ ആദ്യപകുതിയില്‍ റയല്‍ 2-0ന് മുന്നിലെത്തി.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടുന്നതിന് മുന്നേ റയല്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ഗരെത്ത് ബെയ്‌ലിന്റെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കരിം ബെന്‍സേമ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 50-ാം മിനിറ്റില്‍ റയല്‍ വീണ്ടും എതിര്‍ വല കുലുക്കി. ടോണി ക്രൂസിന്റെ പാസില്‍ നിന്ന് റോഡ്രിഗസാണ് ലക്ഷ്യം കണ്ടത്. പിന്നീട് 89-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ബെയ്ല്‍ ഇടംകാലുകൊണ്ട് പായിച്ച ഷോട്ടും റയല്‍ ബെറ്റിസ് വലയില്‍ കുടുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ റയല്‍ മാഡ്രിഡ് രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

നൗകാമ്പില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് മലാഗ 1-0ന് കീഴടങ്ങിയത്. 73-ാം മിനിറ്റില്‍ വെര്‍മാലനാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. സൂപ്പര്‍താരങ്ങളായ മെസ്സി, സുവാരസ്, നെയ്‌മര്‍ എന്നീ താരങ്ങള്‍ കളത്തിലറിങ്ങിയിട്ടും ബാഴ്‌സ ഗോളടിക്കാന്‍ കഴിയാതെ വിയര്‍ത്തു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും കറ്റാലന്‍ പട ഏറെ മുന്നിട്ടുനിന്നെങ്കിലും ബാറിന് കീഴില്‍ മലാഗ ഗോളിയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ ബാഴ്‌സയുടെ ലോകോത്തര സ്‌ട്രൈക്കര്‍മാര്‍ മുട്ടുമടക്കി. ഒടുവില്‍ 73-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് േതാമസ് വെര്‍മാലന്‍ ഇടംകാലന്‍ ഷോട്ടിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോള്‍ അതുവരെ ബാലികേറാമലയായി നിന്ന മലാഗ ഗോളിക്ക് പിഴച്ചു (1-0).

മറ്റൊരു മത്സരത്തില്‍ സെല്‍റ്റ ഡി വീഗോ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെ കീഴടക്കി ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നു. കളിയുടെ ഒമ്പതാം മിനിറ്റില്‍ വയ്യക്കാനോയുടെ റോഡ്രിഗസ് മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായി കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി. സെല്‍റ്റക്ക് വേണ്ടി അഗുഡോ ഡുറാന്‍ രണ്ട് ഗോളുകള്‍ നേടി. മറ്റൊരു കളിയില്‍ റയല്‍ സോസിഡാഡും സ്‌പോര്‍ട്ടിങ് ജിഗോണും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.