കല്‍പ്പറ്റ : ജനസാന്ദ്രത കൂടിയ കല്‍പ്പറ്റ നഗരത്തില്‍ ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ജനങ്ങള്‍ തിങ്ങിനിറയുമ്പോള്‍ നിറയെ മണ്ണുമായി നഗരത്തിലൂടെ ടിപ്പറുകള്‍ ചീറിപ്പായുന്നത് അനുവദിക്കരുതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
തുവോണത്തെ വരവേല് ക്കാനുള്ള ഒരുക്കങ്ങള്‍ ക്കാ യി ഗ്രാമപ്രദേശങ്ങളില്‍ നി ന്നും ജനങ്ങള്‍ കൂട്ടത്തോ ടെ കല്‍പ്പറ്റ ടൗണില്‍ എത്തിചേരുന്നുണ്ട്. ടൗണില്‍ ജനങ്ങള്‍ നിറഞ്ഞ്നില്‍ക്കുന്ന സമയത്താണ് ടിപ്പറുകള്‍ മണ്ണുമായി നഗരമധ്യത്തിലൂടെ ചീറിപ്പായുന്നത്. ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്യുന്ന അഞ്ചോളം ടിപ്പറുകള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് എ.ടി.രമേഷ്, കെ.സുരേഷ്ബാബു, മനോജ് പടപുരം, കെ,സുധാകരന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടിപ്പറുകള്‍ തടഞ്ഞത്.
ഓണത്തോടനുബന്ധിച്ച് വരുന്ന ദിവസങ്ങളെല്ലാം അവധിയായതിനാല്‍ കല്‍പ്പറ്റയിലും പരിസരപ്രദേശങ്ങളിലും മണ്ണ് മാഫിയ വ്യാപകമായി മണ്ണ് ഖനനം നടത്താനുള്ള നീക്കമുണ്ടെന്നും ബിജെപി ആരോപിച്ചു. മണ്ണ് മാഫിയകള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ ഒത്താശ ചെയ്ത്കൊടുക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഈ നീക്കത്തെ എന്ത്വിലകൊടുത്തും തടയുമെന്ന് ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: