Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണം വാമനജയന്തിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 10:25 pm IST
in Samskriti

എങ്ങനെയാണ് വാമനന് മഹാബലിയെ ചവിട്ടിത്താഴ്‌ത്താന്‍ കഴിയുക, പരശുരാമന് മുമ്പാണല്ലോ വാമനാവതാരം? പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ അതിനുമുമ്പേതന്നെ ഉണ്ടായ അവതാരം എങ്ങനെ ചവിട്ടിത്താഴ്‌ത്തും? ഇങ്ങനെ ചില സംശയങ്ങള്‍ ഉന്നയിച്ചും വാദിച്ചും കീഴടക്കാന്‍ തര്‍ക്കിക്കുന്നവരുണ്ടിപ്പോള്‍.

പലകാലം പലവട്ടം വിശദീകരണം നല്‍കിയിട്ടുണ്ട് പലരുമെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കുകയാണ് ചിലര്‍. അവര്‍ക്കു വേണ്ടത് ഉത്തരമല്ലാത്തതുകൊണ്ടാവാം.

മഹാബലി കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തി ആണ് എന്ന് ശ്രീമദ് ഭാഗവതമോ ലഭ്യമായ മറ്റു പ്രാചീനപ്രമാണങ്ങളോ പരാമര്‍ശിക്കുന്നില്ല;  അദ്ദേഹം ഭൂമി ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ്. അദ്ദേഹത്തെ കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തിയാക്കി പ്രചരിപ്പിക്കാന്‍ തുടങ്ങിയതിന് സ്വാതന്ത്ര്യ ലബ്ധിയുടെ കാലപ്പഴക്കമേ ഉള്ളൂ.

ഓണം കേരളത്തിന്റെ  ദേശീയോത്സവമാണ് എന്ന് പാഠപുസ്തകത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങിയ അത്രയുംമാത്രം പഴക്കം! അതുകൊണ്ടുതന്നെ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച ബലിയെ വാമനന്‍ എങ്ങിനെ ചവിട്ടിത്താഴ്‌ത്തും എന്ന ആശങ്ക അസ്ഥാനത്താണ്. (അതിനിടയില്‍ ഓര്‍മ്മിക്കേണ്ട കാര്യം, കേരളം സൃഷ്ടിക്കുകയല്ല പരശുരാമന്‍ ചെയ്തത് എന്നതാണ്! മറിച്ച്, കടലിലാണ്ട പ്രദേശത്തെ സമുദ്ധരിക്കുകയാണ് ചെയ്തത്. അതുപോലെ മറ്റൊന്നുകൂടി ശ്രദ്ധേയമാണ്, ഇതുപോലെ ബലിയും വാമനനും പരശുരാമനും ഇതര അവതാരങ്ങളും പല സ്ഥലങ്ങളിലായി വ്യത്യസ്ത കല്പങ്ങളിലായി പലവട്ടം ഉണ്ടായിട്ടുണ്ട് എന്നതത്രേ!  അത്തരത്തില്‍ ഒരുവട്ടം കേരളപ്രദേശവും ഭരിച്ചിരിക്കാം.)

ഓണാഘോഷത്തിനു നിദാനമായ കഥാവസ്തുവിലും, വരുത്തിയിട്ടുണ്ട് വ്യതിയാനം. ”ശ്രോണായാം ശ്രവണദ്വാദശ്യാം മുഹൂര്‍ത്തേ അഭിജിതി പ്രഭുഃ,” എന്നിങ്ങനെ ഭാഗവതത്തില്‍ വാമനാവതാരമാണ് പരാമര്‍ശിക്കുന്നത്. ചിങ്ങമാസത്തില്‍ തിരുവോണം നക്ഷത്രത്തില്‍ ദ്വാദശി തിഥിയില്‍ (ഉച്ചസമയത്ത്) അഭിജിത് മുഹൂര്‍ത്തത്തിലാണ് വാമനമൂര്‍ത്തിയുടെ അവതാരം. ഓണാഘോഷം വാമനജയന്തി ആഘോഷമമാണ്! ഓണത്തപ്പന്‍ വാമനമൂര്‍ത്തിയും!

എന്തിനായിരുന്നു വാമനാവതാരം?  അധിനിവേശത്തിനെതിരെയുള്ള സമര്‍ത്ഥമായ നീക്കമാണ് വാമനാവതാരം. മനുഷ്യന്‍ ഭരിക്കുന്ന ഇടമാണ് ഭൂമി. ദേവന്‍ ഭരിക്കുന്ന ഇടമാണ് സ്വര്‍ല്ലോകം. അസുരന്‍ ഭരിക്കുന്ന ഇടമാണ് പാതാളം. (അതു നരകമാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട, സ്വര്‍ഗ്ഗത്തേക്കാള്‍ മോഹനങ്ങളായാണ് പാതാളത്തിലെ പല ഭൂമികകളെയും വിവരിച്ചിരിക്കുന്നത്). അസുരന്മാര്‍ക്ക് പ്രകൃത്യാ തന്നെ ഭരിക്കുവാനുള്ള പാതാളവും അതിക്രമിച്ചു മനുഷ്യന്‍ ഭരിക്കുന്ന ഭൂമിയും ഭരിക്കുവാനുള്ള കാംക്ഷയുണ്ടാവുന്നത് തന്നെ പ്രതിലോമകരമാണ്. സ്വതവേ തന്നെ വിഷ്ണുഭക്തനായ മഹാബലി എന്ന അസുരചക്രവര്‍ത്തിക്ക് ഭൂമി ഭരിക്കുവാനുള്ള കാംക്ഷയുണ്ടായി. ഭൂമിയിലെ ഭരണം സ്വാധീനത്തിലാക്കി. അതിനുശേഷം അദ്ദേഹത്തിന്റെ കാംക്ഷ ദേവന്മാര്‍ ഭരിക്കുന്ന സ്വര്‍ഗ്ഗം ഭരിക്കുവാനുള്ളതായിരുന്നു. ആ പശ്ചാത്തലത്തിലാണ് വാമനാവതാരം.

കുറച്ചുകൂടി ലളിതമായി, ആനുകാലികമാക്കിപ്പറഞ്ഞാല്‍, അമേരിക്കയില്‍ ഒബാമ ഭരണം വളരെ സുരക്ഷിതത്വബോധവും ജനോപകാരപ്രദവും നന്മയും വിഭാവനം ചെയ്യുന്നുണ്ടെന്നു വരികിലും, (ആണോ ആവോ..) നമ്മുടെ രാജ്യത്തും  അത്തരത്തില്‍ ഒബാമയുടെ ഭരണം മതി എന്ന് നമ്മളാരും പറയാന്‍ ഇടയില്ല. എന്തൊക്കെ പരാധീനതകള്‍ ഉണ്ടായാലും നമുക്കു നമ്മുടെ ഭരണം മതി എന്നതായിരിക്കും നമ്മുടെ നിലപാട്. പാതാളം ഭരിക്കേണ്ട മഹാബലി ഭൂമിയും കടന്ന് സ്വര്‍ല്ലോകത്തേക്കു നീക്കം നടത്തുമ്പോള്‍ ദേവന്മാര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം. ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാനാണ് ദേവന്മാര്‍ വിഷ്ണുവിനെത്തന്നെ അഭയം പ്രാപിക്കുന്നത്. മഹാബലിയും വിഷ്ണുഭക്തനാണല്ലോ.

മഹാബലി ചവിട്ടിത്താഴ്‌ത്തപ്പെട്ടോ?

മഹാബലി ചവിട്ടിത്താഴ്‌ത്തപ്പെട്ടു എന്നു പ്രചരിപ്പിക്കുന്നതിന് ഒരു പ്രമാണവുമില്ല. ആര്‍ക്കാണു മഹാബലിയെ ചവിട്ടിത്താഴ്‌ത്തേണ്ടത്? ഭാഗവതപ്രകാരം വാമനന്‍ ബലിയോട് മൂന്നടി സ്ഥാനത്തെ പ്രാര്‍ത്ഥിക്കുന്നു. ബലി അപ്രകാരം സമ്മതിക്കുന്നു. രണ്ടടികൊണ്ട് തന്നെ ലോകങ്ങള്‍ അളന്നുകഴിഞ്ഞതിനാല്‍ തന്റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ വാമനനോട്  തന്റെ  ശിരസ്സില്‍ പാദംവച്ച് അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന മഹാബലിയെയാണ് പിന്നെ നാം കാണുന്നത്. ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നത് വാസ്തവമെങ്കിലും ചവിട്ടിത്താഴ്‌ത്തിയ ക്രൂരത കാണിച്ചത് ആധുനിക കാലത്തെ കുത്സിതബുദ്ധികളാണ്. അവര്‍ക്ക് ഭഗവദ് പാദത്തിന് ഭക്തന്മാര്‍ കൊടുക്കുന്ന പ്രാധാന്യം പരമ പുച്ഛത്തോടെയേ കാണനാവൂ. താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്:

”യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം നാഥ  തേ പാദമൂലം” (യോഗീന്ദ്രന്മാര്‍ക്ക് നിന്റ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ  കാലടികളാണല്ലോ എന്നതാണ് ഇതിന്റെ  ആശയം). ആ പാദം ശിരസിലേറ്റി മോക്ഷമാര്‍ഗ്ഗം തേടുകയാണ് മഹാബലി ചെയ്തത്.

ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്‌ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാരം. ബലിയെ ഭഗവാന്‍ പറഞ്ഞയയ്‌ക്കുന്നത് തിരിച്ച് സുതലം എന്ന പാതാളലോകത്തേക്കാണ്. ആ ഭക്തന്റെ  സ്വര്‍ല്ലോകഭരണം എന്ന ആഗ്രഹത്തിനും നിവൃത്തി വരത്തക്ക രീതിയില്‍ അനുഗ്രഹവും (അടുത്ത മന്വന്തരത്തില്‍ ഐന്ദ്രപദവി) നല്‍കിയാണ്, മഹാബലിയെ യാത്രയയ്‌ക്കുന്നത്. കൂടാതെ ഭഗവാന്‍ താന്‍തന്നെ ബലിയുടെ കൊട്ടാരത്തില്‍ ദ്വാരപാലകനായി നിന്നുകൊള്ളാം എന്നു പറുന്നതും ശ്രദ്ധേയമാണ്.

ഭഗവാന്‍ ബലിയോട് പറയുന്നത് ”രക്ഷിഷ്യേ സര്‍വതോ അഹംത്വാം സാനുഗം സപരിച്ഛദം, സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാന്‍,” എന്നത്രേ! (നിന്റെ സര്‍വ്വതുകളോടുംകൂടി ഞാന്‍ നിന്നെ എല്ലാടവും രക്ഷിക്കും, എന്നും സന്നിഹിതനായിരിക്കുന്ന എന്നെ നീ കാണും) . ഈ സംഭവങ്ങള്‍ എല്ലാം നടക്കുന്നത് നര്‍മ്മദാ നദിയുടെ  ഉത്തരതീരത്തെ ഭൃഗുകച്ഛം എന്ന സ്ഥലത്തുവച്ചാണ് എന്ന്  (തം നര്‍മ്മദായാസ്തട ഉത്തരേ ബലേര്‍യേ ഋത്വിജസ്‌തേ ഭൃഗുകച്ഛസംജ്ഞകേ) ഭാഗവതം വ്യക്തമാക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.