ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണു സൂചന.
ലഫ്.ഗവര്‍ണറുമായുള്ള അധികാര തര്‍ക്കവും വികസന പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കല്‍, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും കേജ്‌രിവാള്‍ ഉന്നയിക്കുമെന്നാണ് സൂചന.
ദല്‍ഹി സര്‍ക്കാരും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയ്‌ക്ക് വന്നേക്കും.
ദല്‍ഹിയില്‍ അധികാരമേറ്റ നാള്‍മുതല്‍ കേജ്‌രിവാള്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗുമായി ഏറ്റുമുട്ടല്‍ പതിവാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മോദിയെ കാണാന്‍ ശ്രമിച്ചുവെങ്കിലും അവസരം ലഭിച്ചില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞിരുന്നു.
ദല്‍ഹിയടെ ക്രമസമാധാന നിലമെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുകയോ പോലീസ് ഭരണം ഡല്‍ഹി സര്‍ക്കാരിനെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നും കേജ്‌രിവാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
















