കല്‍പ്പറ്റ: ഡി.വൈ.എസ്.പിയെ ചീത്ത വിളിച്ചുവെന്ന കാരണത്താല്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറിയുമായ ബാബു തോമസിനെ ഡി.ഐ.ജി. സസ്പെന്‍ഡ് ചെയ്തു. ഒരു മാസം മുമ്പ് ബാബു തോമസ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഫോണില്‍ ചീത്ത വിളിച്ചതായാണ് ആക്ഷേപമുയര്‍ന്നത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. പോലീസുകാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് പരാതിക്കാധാരമായ സംഭവം നടന്നതെന്നാണ് സൂചന. ഭരണാനുകൂല സംഘടനയായ കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് ബാബു തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: