ഭോപ്പാല്‍: വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷങ്ങളെക്കുറിച്ച് അറിവുണ്ടാക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ നക്ഷത്ര വാടികകള്‍ വികസിപ്പിക്കുന്നു. പൊതുസ്ഥലങ്ങളില്‍ നക്ഷത്ര വാടിക വികസിപ്പിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ സ്‌ക്കൂളുകളിലായിരിക്കും ആദ്യം ഇത് നടപ്പാക്കുക. കൃഷി വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഈ മാസം 30 നകം പദ്ധതി ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രൈമറി മുതല്‍ പ്ലസ്ടൂ തലം വരെയുള്ള വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കേണ്ടത്. മഴക്കാലത്ത് പദ്ധതി വികസിപ്പിക്കാന്‍ എളുപ്പമായതുകൊണ്ട് ആ സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















