Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവണി അവിട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 07:24 pm IST
in Samskriti

ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയിലാണ് യജൂരൂപാകര്‍മ്മമെന്ന വൈദികകര്‍മ്മം യജുര്‍വേദികള്‍ അനുഷ്ഠിക്കുന്നത്. ആഗസ്റ്റ് 29നാണ് ആ മഹാപുണ്യദിനം.

അവിട്ടം നക്ഷത്രത്തിലോ നാളിനോട് അനുബന്ധിച്ചാണ് വിശേഷപ്പെട്ട ഈ വൈദികര്‍മ്മം നടക്കുന്നു എന്നതിനാല്‍ ആവണിഅവിട്ടമെന്ന നാമധേയം സ്വന്തമായി. ഗുരുമുഖത്തുനിന്ന് മന്ത്രവിദ്യ അഭ്യസിച്ചതിന് കാലപഴക്കത്തില്‍ ശക്തികുറഞ്ഞുപോകുന്നതു തടയാന്‍ അദ്ധ്യയനം ചെയ്ത മന്ത്രങ്ങളുടെ നവീകരണമാണ് ഉപാകര്‍മ്മം. ഉത്‌സര്‍ജനകര്‍മ്മം ചെയ്യാത്തതിനുള്ള പ്രായ്ശ്ചിത്തമാണീ പുണ്യദിനത്തില്‍ നിര്‍വഹിക്കുന്ന കാമോകാര്‍ഷീത്ജപം.

മഹാസങ്കലം, സ്‌നാനം, പുതിയ പൂണൂല്‍ധാരണം, കാണ്ഡഋഷിതര്‍പ്പണം, ബ്രഹ്മയജ്ഞം, വിദ്യാരംഭം എന്നിവ ഉപാകര്‍മ്മത്തിലെ മുഖ്യചടങ്ങുകളാണ്. ബ്രഹ്മയജ്ഞം നിത്യേന ചെയ്യേണ്ട കര്‍മ്മമാ

ണ്. മഹാസങ്കലമാകട്ടെ ദേശകാലങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്. അദ്ധ്യായോപാകര്‍മ്മം ചെയ്യുകയാണെന്ന പ്രഖ്യാപനവുമാണ്. ഈ സങ്കലത്തിലൂടെ പ്രപഞ്ചത്തില്‍ ഭൂമിയുടെ സ്ഥിതിയും ദേശത്തിന്റെ സ്ഥാനവും പരിപാവനതയും സ്മരിക്കപ്പെടും. അനേകം മഹാഋഷീശ്വരന്മാര്‍ക്കും പുണ്യാത്മാക്കള്‍ക്കും ജന്മം നല്‍കിയ ജന്മഭൂമി പുണ്യഭൂമിയും കര്‍മ്മഭൂമിയുമാണ്.

പുണ്യക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളും നിറഞ്ഞ ഭാരതത്തില്‍ ഈശ്വരചൈതന്യം നിറഞ്ഞു തുളുമ്പുന്നു. മഹിതമായ ദേശത്തില്‍ ആ വിദ്യാവാസനകൊണ്ട് പ്രവര്‍ത്തിക്കുന്ന സംസാരചക്രത്തില്‍ കര്‍മ്മഗതിക്കനുസരിച്ച് പശു-പക്ഷി- മൃഗാദികളായ ജന്മങ്ങളെടുത്ത് ജനനമരണങ്ങളില്‍ കുടുങ്ങി ഏതോ പുണ്യകര്‍മ്മത്താല്‍ മനുഷ്യനായിട്ടും അതില്‍ ബ്രാഹ്മണനായിട്ടും ജനിച്ച് ബാല്യ-കൗമാര-യൗവന- വാര്‍ദ്ധക്യ കാലങ്ങളില്‍ മനസാ വാചാ കര്‍മ്മണാ കാമ ക്രോധ ലോഭാദികളാല്‍ ചെയ്യപ്പെട്ട എല്ലാപാതകങ്ങള്‍ക്കും, അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകള്‍ക്കും പ്രായശ്ചിത്തമായി ഇന്ന കാലപ്രദേശം- സംവത്സരം- ശ്രാവണ പൗര്‍ണ്ണമി ദിനത്തില്‍ അദ്ധ്യായോപാ കര്‍മ്മം ചെയ്യുന്നുവെന്ന സങ്കല്‍പ്പിക്കലാണ് മഹാസങ്കലനം. സങ്കലാനന്തരമുള്ള സ്‌നാനമെന്ന അനുഷ്ഠാനം വളരെ പുണ്യദായകമത്രേ. ബ്രഹ്മാദിദേവന്മാര്‍, മരീച്യാദിഋഷികള്‍, ബ്രഹ്മവാദികള്‍, വേദങ്ങളുമെല്ലാം ഉപാകര്‍മ്മസ്‌നാനം ചെയ്യുന്നവരോടൊപ്പം സ്‌നാനം ചെയ്യുമെന്ന് സ്മൃതിയില്‍ പറയുന്നു.

സ്‌നാനത്തിനു ശേഷമുള്ള നൂതനയജ്ഞോപവീതധാരണം മുഖ്യചടങ്ങാണ്. പൂണൂല്‍, കടീസൂത്രം, കൗപീനം, വസ്ത്രം എന്നിവ പുതിയവ ധരിക്കണമെന്ന് സ്മൃതി അനുശാസിക്കുന്നു.

തുടര്‍ന്ന് കാണ്ഡഋഷിതര്‍പ്പണമാണ്. പ്രാജാപത്യം, സൗമ്യം, ആഗ്നേയം, വൈശ്വദേവം എന്നീ നാലു കാണ്ഡങ്ങളായിട്ടാണ് കൃഷ്ണയജൂര്‍വേദത്തെ തിരിച്ചിരിക്കുന്നത്. സ്വയംഭൂവമെന്ന ഒരു കാണ്ഡം കൂടിയുണ്ടെന്ന വാദവും പ്രചാരത്തിലുണ്ട്. ഓരോ കാണ്ഡത്തിന്റേയും ഋഷിമാര്‍ ക്രമത്തില്‍ പ്രണപതി, സോമന്‍, അഗ്നി, വിശ്വേദേവന്മാര്‍, ബ്രഹ്മം എന്നിവരാണ്. തിലാക്ഷതത്തോടുകൂടി തര്‍പ്പണം. കാണ്ഡഋഷികള്‍ക്കൊപ്പം ഉപനിഷത്‌ദേവതകളേയും, സദസസ്പതികളേയും തര്‍പ്പിക്കുന്നു. സ്‌നാനം കഴിഞ്ഞുള്ള യജ്ഞോപവീതധാരണവും കാണ്ഡഋഷിതര്‍പ്പണവുമാണ് ഉപാകര്‍മ്മത്തിന്റെ മുഖ്യചടങ്ങുകള്‍.

ആചാര്യന്‍ ശിഷ്യന്മാരുമായി ഒത്തൊരുമിച്ച് അഗ്നിസാക്ഷിയായി വേദപഠനം പുനരാരംഭിക്കുന്നതാണ് വേദാരംഭം. വേദത്തിന്റെ ആദ്യത്തെ നാല് അനുവാകങ്ങള്‍ മാത്രം ചൊല്ലുവാനാണ് നിയമമെങ്കിലും എല്ലാ വേദ- ശാസ്ത്രങ്ങളുടേയും തുടക്കത്തിലെ കുറച്ചുഭാഗം ചൊല്ലുന്നതാണ് സമ്പ്രദായം. സ്വാര്‍ത്ഥതയില്ലാതെ പരോപകാരത്തിനുവേണ്ടി ജീവിക്കുന്ന ബ്രാഹ്മണ്യമുള്ളവരാണ് ബ്രാഹ്മണര്‍. ഗായത്രിയും നിസ്വാര്‍ത്ഥതയുമാണ് ബ്രാഹ്മണ്യത്തിന്റെ മുഖമുദ്ര.

ബ്രാഹ്മണരേയും വേദങ്ങളേയും രക്ഷിക്കാന്‍ മഹാവിഷ്ണു ഹയഗ്രീവനായി അവതാരമെടുത്തത് ആവണി മാസത്തിലെ അവിട്ടം നക്ഷത്രത്തിലാണെന്നും ഐതിഹ്യമുണ്ട്.

അസുരന്മാരെ തോല്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്റെ കൈത്തണ്ടില്‍ ഭാര്യ ശചി ദേവീ ഈ ദിനത്തില്‍ രക്ഷയ്‌ക്കായി പട്ടുനൂല്‍ (രാഖി) കെട്ടിക്കൊടുത്തുവെന്നും സങ്കല്പമുണ്ട്. ഇന്നും ഭാരതത്തില്‍ വ്യാപകമായി ഈ പുണ്യദിനം രക്ഷാബന്ധന്‍ മഹോത്സവമായി ആഘോഷിച്ചുവരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.