ന്യൂദല്‍ഹി: ഭാരത-പാക് ചര്‍ച്ചകളില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറിയതിനെതിരെ മുസിം പണ്ഡിതന്‍ രംഗത്ത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി യാതൊരു ബന്ധത്തിനും ഭാരതം തയ്യാറാവേണ്ടതില്ലെന്നും ജമ്മുവിലെ അന്‍ജുമാന്‍ മിന്‍ഹാജ് റസൂല്‍ തലവന്‍ സയ്യിദ് അത്താര്‍ ഹുസൈന്‍ ദേലവി പ്രതികരിച്ചു.
പാക്കിസ്ഥാന്‍ നിലനില്‍പ്പിനു വേണ്ടി ബുദ്ധിമുട്ടുന്ന രാജ്യമാണ്. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാന്റെ അവസ്ഥ ദയനീയമാണ്. പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിച്ച് നടക്കുന്ന ഭീകരവാദത്തിന്റെ ഇര ഭാരതം മാത്രമല്ല, അഫ്ഗാനിസ്ഥാനും ഇറാനുമെല്ലാമാണ്. പാക്കിസ്ഥാന്റെ നയങ്ങളിലെ തട്ടിപ്പ് മനസ്സിലാക്കണമെന്നും അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും ദേലവി ആവശ്യപ്പെട്ടു.
















